ബെംഗളൂരു: പി.ഡി.പി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനി ഇന്ന് ബംഗളുരുവിൽ തിരിച്ചെത്തും. കേരള സന്ദര്‍ശനത്തിന് കര്‍ണാടക കോടതി അനുവദിച്ച സമയപരിധി അവസാനിച്ചതിനെ തുടര്‍ന്നാണ് രോഗിയായ പിതാവിന കാണാനാകാതെയാണ് അദ്ദേഹം മടങ്ങുന്നത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന മഅ്ദനിയുടെ ഡിസ്ചാര്‍ജ് ഇന്ന് വൈകുന്നേരം ആറിന് എഴുതി വാങ്ങും. ആരോഗ്യ നിലയില്‍ മാറ്റമില്ലാത്തതിനാല്‍ ആശുപത്രി വിടരുതെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശം. രാത്രി ഒമ്പതിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് വിമാന മാര്‍ഗം പുറപ്പെടും. കര്‍ണാടക കോടതിയുടെ അനുമതിയോടെ പിതാവിനെ കാണാന്‍ കേരളത്തിലെത്തിയ…
Read MoreTag: Return
പ്ലാസ്റ്റിക് പെറുക്കി നൽകിയാൽ 1 കിലോ അരി; പ്രിയമേറി സ്വച്ഛ് ഭാരത് മിഷന്റെ ക്ലീൻ ഇന്ത്യ പരിപാടി
ബെംഗളുരു; തികച്ചും ജനകീയമായി മുന്നേറുകയാണ് സ്വച്ഛ് ഭാരത് മിഷന്റെ ക്ലീൻ ഇന്ത്യ പരിപാടി. പുനരുപയോഗിക്കാൻ കഴിയാത്ത 1 കിലോ പ്ലാസ്റ്റിക് നൽകിയാൽ 1 കിലോ അരിയോ/ വെല്ലമോ(ശർക്കര) നൽകുന്നതാണ് പദ്ധതി. ഇതിനോടകം തന്നെ വൻ ജനശ്രദ്ധയാകർഷിച്ച് കഴിഞ്ഞിരിക്കുകയാണ് പദ്ധതി. ബോധവത്ക്കരണത്തിന്റെ ഭാഗമായി കൊപ്പാൾ ജില്ലയാണ് പദ്ധതി നടപ്പിലാക്കിയത്. ഈ മാസം അവസാനം വരെയാണ് പദ്ധതി ഉണ്ടാവുക, എന്നാൽ പദ്ധതിയുടെ കാലാവധി നീട്ടണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഗണിക്കുന്ന വിഷയം ഭരണകൂടം അലോചിച്ച് വരികയാണെന്ന് അറിയിച്ചിട്ടുണ്ട്. കൊപ്പാളിലെ സ്വകാര്യ കമ്പനിയുമായി ചേർന്നാണ് പദ്ധതി…
Read Moreജന്മനാട്ടില് സംരംഭകരാവാന്‍ പ്രവാസികളെ സഹായിക്കുമെന്ന് മുഖ്യമന്ത്രി.
തിരുവനന്തപുരം: ജന്മനാട്ടില് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസകരമായ പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ പിന്നോക്കവിഭാഗങ്ങളുടെയും മതന്യൂനപക്ഷങ്ങളുടെയും ഉന്നമനം ലക്ഷ്യമാക്കി ആരംഭിക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ ‘റീടേണ്‍’, പ്രൊഫഷണലുകള്‍ക്കുള്ള ‘സ്റ്റാര്‍ട്ടപ് വായ്പാ പദ്ധതി’ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നോര്‍കാ റൂട്സുമായി സഹകരിച്ചുള്ള പ്രവാസി പുനരധിവാസ പദ്ധതിയാണ് റീടേണ്‍. പ്രവാസി സംരംഭകര്‍ക്ക് മൂലധന സബ്സിഡിയടക്കമുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കും. വായ്പകള്‍ക്ക് ബാങ്കുകള്‍ ഉയര്‍ന്ന പലിശ ഈടാക്കുന്നതിനാല്‍ സര്‍ക്കാര്‍, നല്കുന്ന ആനുകൂല്യങ്ങളുടെ പ്രയോജനം ഇവര്‍ക്കു ലഭിക്കുന്നില്ല. ഇതിന് പരിഹാരമായാണ് പിന്നാക്ക…
Read More