ബെംഗളൂരു: അഞ്ച് വർഷത്തിന് ശേഷം ബെംഗളൂരുവിലുടനീളമുള്ള 34 സ്‌കൂളുകളും കോളേജുകളും നവീകരിക്കാനും അറ്റകുറ്റപ്പണികൾ നടത്താനും ബിബിഎംപി തയ്യാറെടുക്കുന്നു. 2021-22 ബജറ്റിൽ 20 കോടി രൂപയും 2020-21 ബജറ്റിൽ 10 കോടി രൂപയും നഗരസഭ അനുവദിച്ചിരുന്നുവെങ്കിലും ഭരണപരമായ തടസ്സങ്ങൾ കാരണം ഫണ്ട് ഉപയോഗിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്ന് ബിബിഎംപി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനുമായി മുഴുവൻ ഫണ്ടും അനുവദിച്ചട്ടുണ്ടെന്നും ഞങ്ങളുടെ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, അറ്റകുറ്റപ്പണികൾ ആവശ്യമുള്ള 34 സ്കൂളുകളും കോളേജുകളും ഞങ്ങൾ തിരഞ്ഞെടുത്തതായും ബിബിഎംപി ഉദ്യോഗസ്ഥൻ പറഞ്ഞു എന്നാൽ ഈ സ്കൂളുകളിൽ പലതും…
Read MoreTag: RENOVATION
കൊമേഴ്‌ഷ്യൽ സ്ട്രീറ്റ് നവീകരണം പൂർത്തിയായി.
ബെംഗളൂരു : നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ ശിവാജിനഗർ കൊമേഴ്‌സ്യൽ സ്ട്രീറ്റിലെ റോഡുനവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം 5.5 കോടി രൂപ ചിലവിൽ നവീകരണം പൂർത്തിയാക്കിയ കൊമേഴ്‌സ്യൽ സ്ട്രീറ്റ് ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. മൂന്നുമാസം കൊണ്ട് പണിപൂർത്തിയാക്കാൻ ലക്ഷ്യമിട്ടുകൊണ്ടു 2020 മേയിലാണ് നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. എന്നാൽ കോവിഡ് മഹാമാരി കാരണം നവീകരണ പണികൾ നീണ്ടുപോവുകയായിരുന്നു. തുടർന്ന് കഴിഞ്ഞവർഷം ജൂലായിൽ റോഡ് നിർമാണം പൂർത്തിയാക്കി ഔദ്യോഗിക ഉദ്ഘാടനം നടത്തിയെങ്കിലും മഴവെള്ളംപോകാനുള്ള സംവിധാനം ഒരുക്കാത്തതിലെ അപാകത മൂലം മഴപെയ്തതോടെ റോഡിന് കേടുപാടുകൾ സംഭവിച്ചു.…
Read Moreകോടികൾ പാഴാക്കി കൊമേർഷ്യൽ സ്ട്രീറ്റിലെ സ്മാർട്ട് സിറ്റി നവീകരണം.
ബെംഗളൂരു: നവീകരണത്തിനായി മാസങ്ങൾ ചെലവഴിച്ചതിന് ശേഷം, ബെംഗളൂരു കൊമേഴ്‌സ്യൽ സ്ട്രീറ്റ് ഇപ്പോൾ ഇന്റർലോക് ഇഷ്ടികകൾ പാകിയത് പൊളിച്ചുമാറ്റി വൈറ്റ്‌ടോപ്പ് ചെയ്യുകയാണ്. ഇത് മൂന്നാം തവണയാണ് നവീകരണം നടത്തുന്നത്. സാധാരണ ബ്ലാക്ക് ടോപ്പ് റോഡുകളോ ബിറ്റുമിൻ അസ്ഫാൽറ്റഡ് റോഡുകളോ വൃത്തിയാക്കി റോഡുകൾക്ക് മുകളിൽ കോൺക്രീറ്റ് പാളി നൽകുന്ന ഒരു പ്രക്രിയയാണ് വൈറ്റ് ടോപ്പിംഗ്. വാഹനബാഹുല്യവും തിരക്കും കാരണം ഇഷ്ടികകൾ ഇളകിമാറുന്നതു പതിവായതോടെയാണ് മാസങ്ങൾക്കുള്ളിൽ പൊളിച്ചുമാറ്റി വീണ്ടും കോൺക്രീറ്റ് ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ കൊമേഴ്സ്യൽ സ്ട്രീറ്റ് മാസങ്ങൾ നീണ്ട നവീകരണത്തിനായി 5.5…
Read More