ആരാധനാലയങ്ങൾ പൊളിക്കുന്നത് തടയുന്നത്തിനായുള്ള നിയമം പ്രാബല്യത്തിൽ വന്നു

ബെംഗളൂരു: ഗവർണറുടെ അംഗീകാരത്തെത്തുടർന്ന് പൊതുസ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന അരാധനാലയങ്ങൾ പൊളിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയുള്ള നിയമം സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്നു. കർണാടക നിയമസഭ അടുത്തിടെ പാസാക്കിയ നിയമം ഇപ്പോൾ കർണാടക ഗസറ്റ് വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ് മൈസൂരിലെ നഞ്ചൻഗുഡിലെ ഒരു ക്ഷേത്രം തകർത്തത് ജനരോഷത്തിന് കാരണമായതിനെ തുടർന്നാണ് ഈ ബിൽ നിയമസഭയിൽ തിടുക്കത്തിൽ അവതരിപ്പിക്കുകയും ഒക്ടോബർ 19 ന് ഗവർണർ അനുമതി നൽകുകയും ചെയ്തത്. ഭാവിയിൽ പൊതുസ്ഥലങ്ങളിൽ ഏതെങ്കിലും മതപരമായ കെട്ടിടങ്ങൾ സർക്കാരോ അല്ലെങ്കിൽ പ്രാദേശിക അധികാരികളോ ശരിയായ അനുമതിയില്ലാതെ നിർമ്മിക്കുന്നതും  ഈ നിയമം തടയുന്നു.

Read More
Click Here to Follow Us