പുതിയ റേഷൻ പദ്ധതി വേണ്ടെന്നുവച്ച് കർണാടക

ബെംഗളൂരു: വീട്ടുപടിക്കൽ റേഷൻ എത്തിച്ചു നൽകുക എന്ന പദ്ധതി കർണാടക സർക്കാർ വേണ്ടെന്നു വച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ഉമേഷ്‌ കട്ടി അറിയിച്ചു. അയൽ സംസ്ഥാനങ്ങൾ ആയ ആന്ധ്രയിലും തമിഴ്നാട്ടിലും ഈ പദ്ധതി പരാജയപെട്ടതിനെ തുടർന്നാണ് കർണാടക സർക്കാരിന്റെ തീരുമാനം. ഗ്രാമീണ മേഖലകളിൽ റോഡുകൾ ചെറുതായതിനാൽ വീട്ടുപടിക്കലേക്ക് റേഷൻ കൊണ്ട് വരുന്ന വാഹനത്തിന് പോകാൻ സാധിക്കില്ല. അതിനാൽ ആളുകൾ വാഹനം നിർത്തുന്നെടുത്തു വന്ന് സാധനങ്ങൾ വാങ്ങേണ്ടി വരും. ഈ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പദ്ധതി ഉപേക്ഷിച്ചത്.

Read More
Click Here to Follow Us