പുനീതിന്റെ അവസാന ചിത്രം ജെയിംസ് റിലീസായി; സിനിമയ്ക്ക് വൻ വരവേൽപ്പ് നൽകി ആരാധകർ

ബെംഗളൂരു : പടക്കങ്ങൾ, ഉച്ചത്തിലുള്ള ആഹ്ലാദങ്ങളും വിസിലുകളും, വലിയ ജനക്കൂട്ടവും മാർച്ച് 17 വ്യാഴാഴ്ച അന്തരിച്ച കന്നഡ താരം പുനീത് രാജ്കുമാറിന്റെ ചിത്രം ജെയിംസ് കാണാൻ ആരാധകർ അതിരാവിലെ തന്നെ തടിച്ചുകൂടിയപ്പോൾ കർണാടകയിലുടനീളമുള്ള നിരവധി തിയേറ്ററുകൾ ആളുകളെ നിയന്ത്രിക്കാൻ പാടുപെട്ടു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചതിന് ശേഷമുള്ള നടന്റെ അവസാന ചിത്രം, കൂടാതെ പുനീതിന്റെ ജന്മദിനത്തിൽ റിലീസ് ചെയ്ത ചിത്രം അങ്ങനെ കുറെ പ്രതേകതകൾ ഉണ്ട് ചിത്രത്തിന്. അപ്പു എന്ന് വിളിക്കപ്പെടുന്ന പുനീതിന്റെ വലിയ കട്ടൗട്ടുകൾ, കൂടാതെ ലൈറ്റുകളും അദ്ദേഹത്തിന്റെ പഴയ സിനിമകളുടെ…

Read More

പുനീത് രാജ്കുമാറിന് ബസവേശ്വര പുരസ്‌കാരം

ബെംഗളൂരു : ചിത്രദുർഗയിലെ മുരുഗ മഠം നൽകുന്ന പുരസ്കാരമായ ബസവേശ്വര പുരസ്കാരം നടൻ പുനീത് രാജ്കുമാറിന്.മരണാനന്തര ബഹുമതിയായി നൽകുന്ന പുരസ്‌കാരം അടുത്ത വർഷത്തെ ബസവ ജയന്തിക്ക് പുരസ്കാരം സമർപ്പിക്കുമെന്ന് മഠാധിപതി ശിവമൂർത്തി മുരുഗര ശരണ സ്വാമി അറിയിച്ചു. ബാലനടൻ, നായകൻ, ഗായകൻ, നിർമാതാവ് എന്നീ നിലകളിൽ മാത്രമല്ല പുനീത് രാജ്കുമാർ സാമൂഹിക സേവനരംഗത്തും സജീവമായിരുന്നു. അദ്ദേഹം സമൂഹത്തിന് നൽകിയ സേവനവും ജീവകാരുണ്യ പ്രവർത്തനവും കണക്കിലെടുത്താണ് പുരസ്കാരമെന്നും അധികൃതർ അറിയിച്ചു. അഞ്ചുലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം.

Read More

പുനീത് രാജ്കുമാറിന് പത്മശ്രീ നൽകണമെന്ന് ആവിശ്യപ്പെട്ട് ആരാധകർക്കൊപ്പം മന്ത്രിമാരും

ബെംഗളൂരു : പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി ‘പത്മശ്രീ’ നൽകണമെന്ന ആവശ്യം ശക്തമാകുന്നു.പുനീത് രാജ്കുമാറിന് പത്മശ്രീ നൽകണമെന്ന് ആരാധകർ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ കർണാടക സർക്കാരിലെ രണ്ട് മന്ത്രിമാരും ഈ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിമാരായ ബി സി പാട്ടീലും ആനന്ദ് സിങ്ങും ശിപാർശ കേന്ദ്രസർക്കാരിന് സമർപ്പിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഒക്ടോബർ 29 ന് ഹൃദയാഘാതത്തെ തുടർന്ന് പുനീത് രാജ്കുമാർ അന്തരിച്ചു.46 വയസ്സായിരുന്നു അദ്ദേഹത്തിന്.പുനീത് രാജ്കുമാറിന്റെ നേട്ടങ്ങൾക്ക് ജീവിച്ചിരിക്കുമ്പോൾ പത്മശ്രീ നൽകണമായിരുന്നുവെന്നും എന്നാൽ നിർഭാഗ്യവശാൽ അദ്ദേഹം ജീവിച്ചിരിപ്പില്ലാത്തതിനാൽ മരണാനന്തര ബഹുമതിയായി നൽകണം എന്നും കൃഷിമന്ത്രി…

Read More

സാൻഡൽവുഡിലെ രാജകുമാരന് വിട; ഔദ്യോഗിക ബഹുമതികളോടെ പുനീത് രാജ്‌കുമാറിന്റെ മൃതദേഹം സംസ്കരിച്ചു

ബെംഗളൂരു: കന്നഡയുടെ സൂപ്പർസ്റ്റാറിന് പുനീത് രാജ്‌കുമാറിനു നാട് വിട നൽകി.; പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്കാര ചടങ്ങ് പൂർത്തിയായി. പിതാവ് രാജ്കുമാറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിൽ തന്നെയാണ് പുനീതിന്റെയും സംസ്‌കാരം നടന്നത്അ.ന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖ സിനിമാ പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും എത്തിയിരുന്നു. സംസ്കാര ചടങ്ങുകൾ പൂർത്തിയായതിനുശേഷവും വലിയൊരു നീണ്ട നിരയാണ് കണ്ഡീരവ സ്റ്റുഡിയോയിൽ തുടരുന്നത്. ഹൃദയാഘാതത്തെ മൂലം വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു പുനീത് കുമാറിന്റെ അന്ത്യം. വെള്ളിയാഴ്ച രാത്രി മുതല്‍ പുനീതിന്റെ ആരോഗ്യനില മോശമായിരുന്നു. രാവിലെ ജിമ്മിലെത്തി പതിവുപോലെ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചുവേദന…

Read More

പുനീത് രാജ്കുമാറിന്റെ ആകസ്മിക മരണം താങ്ങാനാവാതെ രണ്ട് ആരാധകർ മരിച്ചു

ബെംഗളൂരു: കന്നഡ സിനിമാതാരം പുനീത് രാജ്കുമാറിന്റെ ഹൃദയാഘാതം മൂലം മരിച്ചെന്ന ഞെട്ടിക്കുന്ന വാർത്തയെ തുടർന്ന് അദ്ദേഹത്തിന്റെ രണ്ട് കടുത്ത ആരാധകർ മരിച്ചു.ആരാധകരിൽ ഒരാൾക്ക് ഹൃദയാഘാതമുണ്ടായപ്പോൾ മറ്റൊരാൾ ബെലഗാവിയിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. രാഹുൽ ഗഡിവദ്ദര എന്ന 26കാരൻ വെള്ളിയാഴ്ച പുനീതിന്റെ ഫോട്ടോയ്ക്ക് മുന്നിൽ പൂജ നടത്തിയ ശേഷം തൂങ്ങിമരിച്ചു.പുനീതിന്റെ കടുത്ത ആരാധകനായിരുന്നു അദ്ദേഹം, തന്റെ സിനിമയുടെ ആദ്യ ഷോ പോലും നഷ്‌ടപ്പെടുത്തിയിരുന്നില്ല. ചിലപ്പോൾ അപ്പുവിന്റെ സിനിമകൾ കാണാൻ മറ്റു നഗരങ്ങളിൽ പോലും പോയിട്ടുണ്ട്.

Read More

പുനീത് രാജ്കുമാർ അന്തരിച്ചു

ബെംഗളൂരു: ഹൃദയാഘാദത്തെ തുടർന്ന് ബെംഗളൂരു വിക്രം ആശുപത്രിയിൽ അത്യസാനവിഭാഗത്തിൽ പ്രവേശിപ്പിച്ച കന്നഡ നടൻ പുനീത് രാജ് കുമാർ (46) അന്തരിച്ചു. പ്രശസ്ത കന്നഡ നടൻ രാജ് കുമാറിന്റെ മകൻ ആണ് പുനീത് രാജ് കുമാർ. ഇന്ന് പുലർച്ചെ ജിമ്മിൽ വ്യായാമം ചെയ്യവേ ആയിരുന്നു ഹൃദയാഘാഥം ഉണ്ടായത്. കന്നഡ ചലച്ചിത്ര മേഖലയെ ഞെട്ടിച്ചു കൊണ്ടാണ് പുനീതിന്റെ ആകസ്മിക മരണം.രാജ് കുമാറിന്റെ മക്കളില്‍ ഏറ്റവും ഇളയവനാണു പുനീത്.രാജ്‍കുമാറിന്റെ ചില ചിത്രങ്ങള്‍ പുനീത് രാജ്‍കുമാര്‍ കുട്ടിയായിരിക്കെ അഭിനയിച്ചിട്ടുണ്ട്. 1976 ല്‍ പുറത്തിറങ്ങിയ പ്രേമദ കണിഗെ എന്ന ചിത്രത്തില്‍ പിഞ്ചുകുഞ്ഞായിട്ടാണ്…

Read More

പുനിത് രാജ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരു: കന്നഡ നടൻ പുനീത് രാജ്കുമാറിനെ ഇന്ന് ഉച്ചയോടെ ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) വിദഗ്ധരായ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് പുനീത്. അധികം വൈകാതെ പുനീത് രാജ്കുമാറിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള ഔദ്യോഗിക വിവരം ആശുപത്രി അധികൃതർ അറിയിക്കും. വിവരമറിഞ്ഞു കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മയ് ആശുപത്രിയിൽ എത്തിച്ചേർന്നിട്ടുണ്ട്.  

Read More
Click Here to Follow Us