സാൻഡൽവുഡിലെ രാജകുമാരന് വിട; ഔദ്യോഗിക ബഹുമതികളോടെ പുനീത് രാജ്‌കുമാറിന്റെ മൃതദേഹം സംസ്കരിച്ചു

ബെംഗളൂരു: കന്നഡയുടെ സൂപ്പർസ്റ്റാറിന് പുനീത് രാജ്‌കുമാറിനു നാട് വിട നൽകി.; പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്കാര ചടങ്ങ് പൂർത്തിയായി. പിതാവ് രാജ്കുമാറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിൽ തന്നെയാണ് പുനീതിന്റെയും സംസ്‌കാരം നടന്നത്അ.ന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖ സിനിമാ പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും എത്തിയിരുന്നു. സംസ്കാര ചടങ്ങുകൾ പൂർത്തിയായതിനുശേഷവും വലിയൊരു നീണ്ട നിരയാണ് കണ്ഡീരവ സ്റ്റുഡിയോയിൽ തുടരുന്നത്.

  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ

ഹൃദയാഘാതത്തെ മൂലം വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു പുനീത് കുമാറിന്റെ അന്ത്യം. വെള്ളിയാഴ്ച രാത്രി മുതല്‍ പുനീതിന്റെ ആരോഗ്യനില മോശമായിരുന്നു. രാവിലെ ജിമ്മിലെത്തി പതിവുപോലെ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് നടനെ ആശുപത്രിയിലെത്തിച്ചത്. മരണവിവരം അറിഞ്ഞ ശേഷം ആശുപത്രിക്ക് കീഴിൽ തടിച്ചുകൂടിയ ജനസാഗരം ആ മനുഷ്യനെ ബിഗ് സ്‌ക്രീനിൽ സ്നേഹിച്ചവർ മാത്രമല്ല. അദ്ദേഹത്തിലെ മനുഷ്യനെയും ആരാധിച്ചവരാണ്.

കഴിഞ്ഞ വർഷം കോവിഡ് മഹാമാരിയെ രാജ്യം ചെറുക്കുമ്പോൾ കർണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുനീത് 50 ലക്ഷം രൂപ സംഭാവന നൽകി. 2019-ൽ കർണാടകയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് അദ്ദേഹം മുഖ്യമന്ത്രിയുടെ പ്രകൃതിദുരന്ത ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപയായിരുന്നു സംഭാവന നൽകിയത്.

  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ
[masterslider id="10"]

Related posts