പുനീത് രാജ്കുമാറിന് പത്മശ്രീ നൽകണമെന്ന് ആവിശ്യപ്പെട്ട് ആരാധകർക്കൊപ്പം മന്ത്രിമാരും

ബെംഗളൂരു : പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി ‘പത്മശ്രീ’ നൽകണമെന്ന ആവശ്യം ശക്തമാകുന്നു.പുനീത് രാജ്കുമാറിന് പത്മശ്രീ നൽകണമെന്ന് ആരാധകർ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ കർണാടക സർക്കാരിലെ രണ്ട് മന്ത്രിമാരും ഈ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിമാരായ ബി സി പാട്ടീലും ആനന്ദ് സിങ്ങും ശിപാർശ കേന്ദ്രസർക്കാരിന് സമർപ്പിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ഒക്ടോബർ 29 ന് ഹൃദയാഘാതത്തെ തുടർന്ന് പുനീത് രാജ്കുമാർ അന്തരിച്ചു.46 വയസ്സായിരുന്നു അദ്ദേഹത്തിന്.പുനീത് രാജ്കുമാറിന്റെ നേട്ടങ്ങൾക്ക് ജീവിച്ചിരിക്കുമ്പോൾ പത്മശ്രീ നൽകണമായിരുന്നുവെന്നും എന്നാൽ നിർഭാഗ്യവശാൽ അദ്ദേഹം ജീവിച്ചിരിപ്പില്ലാത്തതിനാൽ മരണാനന്തര ബഹുമതിയായി നൽകണം എന്നും കൃഷിമന്ത്രി ബി സി പാട്ടീൽ പറഞ്ഞു.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts