ഇന്ത്യയിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് പോസ്റ്റോഫീസ് നഗരത്തിൽ 

ബെംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ ‘ത്രീഡി പ്രിന്റഡ്’ പോസ്റ്റോഫീസ് ബെംഗളൂരുവിൽ തുറന്നു. നഗരത്തിലെ കേംബ്രിജ് ലേ ഓട്ടിൽ 1021 ചതുരശ്ര അടി വിസ്തീർണത്തിൽ പണി കഴിപ്പിച്ച കെട്ടിടം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു. മദ്രാസ് ഐ.ഐ.ടി.യുടെ സാങ്കേതിക സഹായത്തോടെ ലാസൻ ആൻഡ് ടബ്രോ ലിമിറ്റഡ് ആണ് നിർമ്മാണം നടത്തിയത്. ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യയിൽ, പ്രത്യേക റോബോട്ടിക് യന്ത്രങ്ങൾ ഉപയോഗിച്ച് ഘട്ടംഘട്ടമായി നിക്ഷേപിച്ചാണ് കെട്ടടത്തിന്റെ ഭിത്തികൾ നിർമ്മിക്കുന്നത്. പെട്ടെന്ന് ഉറയ്ക്കുന്ന പ്രത്യേക ആവശ്യമാണ് ഇതിനായി ഉപയോഗിക്കുന്നത്. ആറുമുതൽ എട്ടുമാസംവരെ സമയമെടുക്കുന്ന പരമ്പരാഗത രീതിയിലുള്ള കെട്ടിടനിർമ്മാണത്തിൽ നിന്ന്…

Read More

പതിറ്റാണ്ടുകൾക്ക് ശേഷം 162 വർഷം പഴക്കമുള്ള പോസ്റ്റ് ഓഫീസ് ‘ബ്യൂലിയൂ’ന്റെ പ്രവേശനം വീണ്ടും തുറന്നു

ബെംഗളൂരു: 1860-കളിൽ നിർമ്മിച്ച ഗംഭീരമായ ‘ബ്യൂലിയു’ പൈതൃക കെട്ടിടത്തിന്റെ യഥാർത്ഥ പ്രവേശന കവാടം പതിറ്റാണ്ടുകളായി അടച്ചിരുന്നു, എന്നാലിപ്പോൾ അതിന്റെ മുഖം മിനുക്കിയ ശേഷം വീണ്ടും തുറന്നിരിക്കുകയാണ്. പൈതൃക പ്രേമിയും ‘ഹെറിറ്റേജ് ബേക്കു’ സ്ഥാപകനുമായ പ്രിയ ചെട്ടി-രാജഗോപാൽ 2021 ഫെബ്രുവരി മുതൽ ഉന്നത തപാൽ ഉദ്യോഗസ്ഥരുമായി വിഷയം പിന്തുടരുന്നതിലൂടെ പ്രവേശന കവാടത്തിന് സൗന്ദര്യാത്മക ആകർഷണം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഇതേതുടർന്നാണ് ശേഷാദ്രി റോഡിനോട് ചേർന്നുള്ള പ്രവേശന കവാടം കഴിഞ്ഞയാഴ്ച തപാൽ വകുപ്പ് വലിയ പ്രചാരണമില്ലാതെയാണ് തുറന്നത്. പുതിയ പ്രവേശന കവാടം പാലസ് റോഡിന് സമാന്തരമായിട്ടാണ് ഉള്ളത്.…

Read More

സ്പീഡ് പോസ്റ്റിൽ നഷ്ടപ്പെട്ട സാധനങ്ങൾക്ക് നഷ്ടപരിഹാര മാർഗം നിർദേശിച്ച് കർണാടക തപാൽ വകുപ്പ് 

ബെംഗളൂരു: സംസ്ഥാനത്ത് നിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് സ്പീഡ് പോസ്റ്റ് വഴി ബുക്ക് ചെയ്യപ്പെട്ട സാധനങ്ങൾ സ്വീകർത്താക്കളിൽ എത്തുന്നതിന് മുമ്പ് മറ്റ് സാധനങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിനെക്കുറിച്ച് നിരവധി പരാതികൾ കർണാടക തപാൽ വകുപ്പിന് ലഭിച്ചിട്ടുണ്ട്. വഴിമധ്യേ ഹാൻഡ്‌ലർമാർ ഓർഡർ ചെയ്യപ്പെട്ട സാധനങ്ങൾക്ക് പകരം മറ്റ് സാധനങ്ങൾ ഉപയോഗിച്ച് വീണ്ടും പാക്ക് ചെയ്തതാണ് ഇതിന് കാരണമെന്നാണ് ഒരു മുതിർന്ന തപാൽ ഉദ്യോഗസ്ഥൻ പറഞ്ഞു. “ഇന്ത്യ പോസ്റ്റ് മറ്റ് സംസ്ഥാനങ്ങളിലേക്ക് അയച്ച ലേഖനങ്ങൾ വിമാനത്തിലോ ട്രക്കുകളിലോ ആണ് അയയ്ക്കുന്നതെങ്കിലും അവ കൈകാര്യം ചെയ്യുന്ന മറ്റ് ഏജൻസികളുണ്ട് ഇവർ…

Read More
Click Here to Follow Us