പൂജാ അവധിക്ക് നാട്ടിലേക്ക് പോകുന്നവരുടെ തിരക്ക്; ടിക്കറ്റുകൾ വിറ്റൊഴിയുന്നു

ബെം​ഗളുരു; നവരാത്രി -പൂജാ അവധി പ്രമാണിച്ച് നാട്ടിലേക്ക് പോകുവാൻ തയ്യാറെടുക്കുന്നവർ ഏറെ, ഒട്ടുമുക്കാൽ ടിക്കറ്റുകളും വിറ്റൊഴിഞ്ഞു. കേരള- കർണ്ണാടക ആർടിസി ബസുകളിലെ ടിക്കറ്റുകൾ ഏറെയും വിറ്റുപോയി, ഏറെ പേർ നാട്ടിലേക്ക് മടങ്ങുന്ന 13 ആം തീയതിയിലെ തെക്കൻ കേരളത്തിലേക്കുള്ള കേരള- കർണ്ണാടക ആർടിസിയിലെ ചുരുക്കം ടിക്കറ്റുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനാൽ അധിക സർവ്വീസുകൾ നടത്താനുള്ള ക്രമീകരണം ഒരുക്കുമെന്ന് കേരള ആർടിസി അറിയിച്ചു. മാക്കൂട്ടം- കുട്ട വഴിയുള്ള സർവ്വീസുകൾ കുടക് ജില്ലയിലെ നിയന്ത്രണം പിൻവലിക്കാത്തതിനാൽ ആരംഭിച്ചിട്ടില്ല, കണ്ണൂരിലേക്ക് കേരള ആർടിസി ബത്തേരി വഴി…

Read More

നവരാത്രി ആഘോഷം; പാലിക്കേണ്ട കർശന നിർദേശങ്ങൾ ചുവടെ കൊടുക്കുന്നവയാണ്

ബെം​ഗളുരു; നവരാത്രി ആഘോഷങ്ങളിൽ പാലിക്കേണ്ട നിർദേശങ്ങൾ ബിബിഎംപി പുറത്തിറക്കി, കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് മാർ​ഗനിർദേശം പുറത്തിറക്കിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും, സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുവാനും വേണ്ടിയാണ് ബിബിഎംപി നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. 11 മുതൽ 15 വരെയാണ് ആഘോഷം. പൂജകളിൽ 50 ൽ അധികം ആൾക്കാർ പാടില്ല എന്ന് പ്രത്യേകം പറയുന്നു. 1. പൂജകളിൽ മധുരം, ഫലങ്ങളും, പുഷ്പങ്ങളും നൽകുന്നത് നിരോധിച്ചിട്ടുണ്ട്. 2.അപാർട്മെന്റുകളും സംഘടനകളും റെസിഡന്റ്സ് അസോസിയേഷനുകളും സുരക്ഷാ നിയന്ത്രണങ്ങൾ പാലിക്കണം. 3. പൊതുസ്ഥലങ്ങളിൽ പൂജക്കെത്തിക്കുന്ന വി​ഗ്രഹങ്ങൾക്ക് നാല് അടിയിൽ കൂടുതൽ ഉയരം പാടില്ല. 4. വി​ഗ്രഹങ്ങൾ…

Read More

ന​ഗരത്തിന് ആഘോഷമായി ഛാഠ് പൂജ

ബെം​ഗളുരു: ഛാഠ് പൂജ ആഘോഷമാക്കി ന​ഗരത്തിലെ ഉത്തരേന്ത്യക്കാർ. സൂര്യ ദേവനെ ആരാധിക്കുന്ന ചടങ്ങാണ് ഛാഠ് പൂജയിൽ ഏറെ പ്രാധാന്യത്തോടെ നടത്തി വരുന്നത്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഹെബ്ബാൾ തടാകത്തിൽ ഛാഠ് പൂജ നടത്തിയതി്ൽ പങ്ക് ചേരാൻ നൂറ്കണക്കിന് സ്ത്രീകളെത്തി.

Read More
Click Here to Follow Us