ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ദേശീയ നേതൃത്വത്തേയും ഞെട്ടിച്ച് രണ്ട് ലോക്സഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട് ബിജെപി. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്പൂരില് സമാജ്വാദി പാര്‍ട്ടിയുടെ നരേന്ദ്ര പ്രതാപ് സിംഗ് പട്ടേല്‍ ജയിച്ചു. 59613 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്പിയുടെ നരേന്ദ്ര പ്രതാപ് സിംഗ് ജയിച്ചത്. രണ്ടിടത്തും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കെട്ടിവെച്ച പണം നഷ്ടമായി. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് മൂന്ന് ലക്ഷത്തിലേറെ വോട്ടിന് ജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. യോഗി അഞ്ചു തവണ ഇതേ മണ്ഡലത്തില്‍ നിന്ന്…
Read MoreTag: Phulpur
ഉത്തർപ്രദേശിലും ബിഹാറിലും ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്.
ലക്നൗ: ഉത്തര്‍പ്രദേശിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കും ബിഹാറിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും രണ്ടു നിയമസഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ച ഒഴിവിലേക്ക് ഗൊരഖ്പുരിലും, ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ രാജിവെച്ച ഒഴിവിലേക്ക് ഫുല്പുര് ലോക്സഭാ മണ്ഡലത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ബീഹാറില്‍ ആര്‍ജെഡി എംപിയുടെ മരണത്തെ തുടര്‍ന്നാണ് അറാറിയ ലോക്സഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നത്. യുപിയില്‍ എസ്.പി, ബിജെപി സ്ഥാനാര്‍ഥികള്‍ തമ്മിലാണ് കനത്ത പോരാട്ടം നടക്കുന്നത്. ബിഹാറില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള വിശാല മഹാ സഖ്യവും ബിഹാറില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള…
Read More