തിരുവനന്തപുരം:പ്രശസ്ത മലയാള സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്ണന്റെ ഭാര്യയും എഴുത്തുകാരിയുമായിരുന്ന ശ്രീമതി പത്മജ രാധാകൃഷ്ണന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്.കെ ഹോസ്പിറ്റലില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. മലയാള സിനിമാ പിന്നണി ഗായകൻ എംജി ശ്രീകുമാർ, സംഗീതജ്ഞ കെ. ഓമനക്കുട്ടി, എന്നിവർ ഭർതൃ സഹോദരങ്ങൾ ആണ്. പ്രശസ്ത ഓഡിയോഗ്രാഫർ എം.ആർ. രാജാകൃഷ്ണൻ, കാർത്തിക എന്നിവർ മക്കളാണ്. കഥാകാരിയും നർത്തകിയും ചിത്രകാരിയുമായ പത്മജ എം.ജി. രാധാകൃഷ്ണൻ സംഗീതം ചെയ്തിട്ടുള്ള ചില ലളിതഗാനങ്ങൾ രചിച്ചിട്ടുമുണ്ട്. മിസ്റ്റർ ബീൻ എന്ന ചിത്രത്തിൽ മകൻ…
Read More