പാക് ടീമിന്റെ വിജയം ആഘോഷിച്ച കശ്മീരി വിദ്യാർത്ഥിക്കെതിരെ പരാതി.

ബെംഗളൂരു: ഇന്ത്യ–പാകിസ്ഥാൻ ക്രിക്കറ്റ്  മത്സരത്തിൽ പാകിസ്ഥാനെ പിന്തുണച്ചതിന് കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്കെതിരെ കോൺഗ്രസ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ(എൻഎസ്‌യുഐ) മൂന്ന് അംഗങ്ങൾ സംസ്ഥാനത്തെ ചിക്കബല്ലാപ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഒക്ടോബർ 24 ഞായറാഴ്ച നടന്ന ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനോട് തോറ്റതിന് പിന്നാലെയാണ് സംഭവം. ടി20 ലോകകപ്പ് പരമ്പരയിൽ ഇന്ത്യ പാകിസ്ഥാനോട് തോറ്റതിന് ശേഷം പാകിസ്ഥാനെ പിന്തുണച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടതിനാണ് കശ്മീരി വിദ്യാർത്ഥിക്കെതിരെ എൻഎസ്‌യുഐ ഒക്ടോബർ 27 ബുധനാഴ്ചപോലീസിൽ പരാതി നൽകിയിയത്.…

Read More
Click Here to Follow Us