ബെംഗളൂരു :ജർമനിയിൽ നിന്നെത്തിയ രണ്ട് യാത്രക്കാർക്ക് കോവിഡ്. 43 ഉം 50 ഉം വയസുള്ള യാത്രക്കാർക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചത്. രണ്ടുപേരിൽ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി, എന്നാൽ മറ്റൊരു ജർമ്മൻകാരനെ കാണാതാവുകയും അയാളുടെ ഫോണും സ്വിച്ച് ഓഫ് ആണെന്നും അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലെ അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഒമിക്രോൺ വൈറസിന്റെ ജീനോം സീക്വൻസിങ് പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് രണ്ട് പേരുടെ സാമ്പിളുകൾ അയച്ചിരിക്കുകയാണ്.
Read More