കുവൈറ്റ്: പ്രധാന എണ്ണ ശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ തീപിടിത്തത്തിൽ രണ്ട് തൊഴിലാളികൾ മരിക്കുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി അറിയിച്ചു. കുവൈറ്റിന്റെ ആഭ്യന്തര വിപണിയിൽ പ്രധാനമായും പെട്രോളും ഡീസലും വിതരണം ചെയ്യുന്നതിനായി പ്രതിദിനം 25,000 ബാരൽ എണ്ണ കൈകാര്യം ചെയ്യുന്നതിനാണ് റിഫൈനറി നിർമ്മിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനിടെ മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണ ശാലയിൽ പൊട്ടിപ്പുറപ്പെടുന്ന രണ്ടാമത്തെ തീപിടിത്തമാണിത്. ഒക്ടോബറിൽ ഈ സ്ഥാപനത്തിൽ തീപിടിത്തമുണ്ടായതായി സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ചില തൊഴിലാളികൾ പുക ശ്വസിക്കുകയും…
Read More