ബെംഗളൂരു : സുവർണ കർണാടക കേരളസമാജം പീനിയ ദാസറഹള്ളി സോൺ അംഗങ്ങളുടെ നോർക്ക ഇൻഷുറൻസ് കാർഡുകൾ നോർക്ക ബെംഗളൂരു റീജിയണൽ ഓഫീസർ റീസ രഞ്ജിത്തിന്റെ പക്കൽ നിന്നും സോൺ വൈസ് ചെയർമാൻ ഷിബു ജോൺ ഏറ്റുവാങ്ങി. ചെയർമാൻ ഡോ. കെ.കെ. ബെൻസൺ, കൺവീനർ കെ.സി. ഉണ്ണിക്കൃഷ്ണൻ, ഫിനാൻസ് കൺവീനർ പി.എൽ. പ്രസാദ്, വൈസ് ചെയർമാൻ സി.എ. ബാബു, അലക്സാണ്ടർ എന്നിവർ പങ്കെടുത്തു.
Read MoreTag: Norka Insurance Card
നോർക്ക ഇൻഷുറൻസ് കാർഡിനുള്ള അപേക്ഷകൾ നൽകി കർണാടക മലയാളി കോൺഗ്രസ്
ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന നോർക്ക റൂട്ട്സ് ഇൻഷുറൻസ് കാർഡ് പദ്ധതിയിൽ പങ്കാളികളാകുന്നതിനായി രണ്ടാഘട്ടത്തിൽ സമാഹരിച്ച അപേക്ഷകൾ കെ.എം.സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ, സംസ്ഥാന ജനറൽ സെക്രട്ടറി നിജോമോൻ, ദാസറഹള്ളി മണ്ഡലം സെക്രട്ടറി ഫിലിപ്പ് .എം .ടി എന്നിവരുടെ നേതൃത്വത്തിൽ നോർക്ക റൂട്ട്സ് ഓഫീസിൽ സമർപ്പിച്ചു. നോർക്ക റൂട്ട്സ് ഡവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത് അപേക്ഷകൾ ഏറ്റുവാങ്ങി .18 മുതൽ 70 വയസ്സുവരെയുള്ള മറുനാടൻ മലയാളികൾക്ക് 315 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ മൂന്നു വർഷത്തേയ്ക്ക് നാല് ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ…
Read More