ദൂരെ മലമടക്കുകളിൽ നിന്ന് സിദ്ധൻ്റെ ശബ്ദം കേൾക്കുമ്പോൾ ലാലിനു മാത്രമല്ല, പ്രേക്ഷകർക്കും മനസിൽ ഒരു വിങ്ങലുണ്ടായെങ്കിൽ ജീവിതം തന്നെ ഒരു തമാശയെന്നു തോന്നിപ്പിക്കുമാറ് ഈ പാട്ടും പാടി, കള്ളും മോന്തി, ഇടക്കു വഴക്കു കൂടി നടന്ന സർവ്വകലാശാലയിലെ സിദ്ധനെ അനശ്വരമാക്കിയ നെടുമുടി വേണു എന്ന കേശവൻ വേണുഗോപാലിൻ്റെ മിടുക്കാണത്. “മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു” എന്ന ചിത്രത്തിൽപട്ടാളത്തിൽ നിന്ന് വിരമിച്ച് മദ്രാസിലെ വീട്ടിലെത്തി ബഡായി പറഞ്ഞ് നാട്ടുകാരെ വെറുപ്പിച്ചു നടക്കുന്ന കുമാരൻ നായർ കള്ളനെന്നു മുദ്രകുത്തപ്പെട്ട് റെയിൽവേ സ്റ്റേഷനു പകരം പോലീസ് സ്റ്റേഷനിലെത്തുമ്പോഴും പോലീസിൻ്റെ ഇടിയുടെ…
Read MoreTag: Nedumudi venu
നടൻ നെടുമുടി വേണു അന്തരിച്ചു
തിരുവനന്തപുരം : നടനും അതുല്യകലാകാരനുമായ നെടുമുടി വേണു (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതു വേഷവും അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള ലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്നു നെടുമുടി വേണു. നെടുമുടിക്കാരനായ വേണു മാധ്യമപ്രവര്‍ത്തകനായാണ് ജീവിതം ആരംഭിക്കുന്നത്. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിൽ എത്തിയത്. 1978ല്‍ അരവിന്ദന് സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയല്വാന് എന്ന ചിത്രം കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു വഴിവച്ചു.
Read More