ബെംഗളൂരു : കോവിഡ്-19 നെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് ചില ആരോഗ്യ വിദഗ്ധർക്കെതിരെ നടപടിയെടുക്കുമെന്ന് കർണാടക സർക്കാർ മുന്നറിയിപ്പ് നൽകി. ചില ആരോഗ്യ വിദഗ്ധർമാർ കോവിഡ് -19 നെക്കുറിച്ച് അപൂർണ്ണവും കൃത്യമല്ലാത്തതും അടിസ്ഥാനരഹിതവുമായ വിവരങ്ങൾ നൽകുന്നതായി വിവരം ലഭിച്ചു ഇത്തരം തെറ്റായ വിവരങ്ങൾ സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് സാഹചര്യത്തിൽ പൊതുസമൂഹത്തിൽ ആശയക്കുഴപ്പത്തിന് ഇടയാക്കുകയും ആരോഗ്യ, റവന്യൂ അധികാരികൾ പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങളിൽ നിന്ന് വ്യതിചലിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു,” ആരോഗ്യ കുടുംബ സേവന കമ്മീഷണറേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അതിനാൽ ഇത്തരം ആരോഗ്യ വിദഗ്ധർക്കെതിരെ ഉടനടി…
Read More