തിരുവനന്തപുരം : ഉപജീവനത്തിനായി വ്യത്യസ്ത വഴികൾ തെരഞ്ഞെടുത്ത 13 വനിതകൾ നാളെ ആദരം ഏറ്റുവാങ്ങും. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്‍റ് (കിലെ) ആണ് ഇവരെ ആദരിക്കാൻ ആയി ഒരുങ്ങുന്നത്. ആഴക്കടല്‍ മത്സ്യബന്ധനം, പാമ്പ് പിടുത്തം , മറംമുറിക്കല്‍, ഇറച്ചിവെട്ട്, വാര്‍ക്കപ്പണി എന്നിങ്ങനെ വേറിട്ട തൊഴില്‍ ചെയ്യുന്നവരാണ് ഇത്തവണ പുരസ്കാരത്തിന് അര്‍ഹരായത്. നാളെ രാവിലെ എട്ടിന് ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. മന്ത്രി വി. ശിവന്‍കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്യും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് തൊഴിലാളികളായ വനിതകളെ ആദരിക്കും.…
Read MoreTag: march8
ബോധപൂർവ്വമുള്ള പൂഴ്ത്തിവയ്പ്പെങ്കിൽ നടപടി ഉടൻ ; ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സ്ത്രീകളേയും കുട്ടികളേയും സംബന്ധിച്ചുള്ള ഫയലുകള്‍ ബോധപൂര്‍വം പൂഴ്ത്തിവച്ചാല്‍ ഉടൻ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ മുന്നറിയിപ്പ്. മാര്‍ച്ച് എട്ടിനുള്ളില്‍ വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് സെക്രട്ടറിയേറ്റില്‍ സംഘടിപ്പിച്ച പ്രത്യേക യജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. വനിത ശിശുവികസന വകുപ്പിന് കീഴില്‍ വനിത കമ്മീഷന്, ബാലാവകാശ കമ്മീഷന്, വനിത വികസന കോര്പ്പറേഷന്, ജെന്‍ഡര്‍ പാര്‍ക്ക്, ശിശുക്ഷേമ സമിതി, വിവിധ ഹോമുകള്‍, നിര്‍ഭയ സെല്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുണ്ട്, ഇവിടെയെല്ലാം തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ അടിയന്തരമായി തീര്‍പ്പാക്കുകയാണ് യജ്ഞതിന്റെ ലക്ഷ്യം. വനിത ശിശുവികസന…
Read More