ബെംഗളൂരു : ഒന്നര വര്‍ഷത്തെ സസ്‌പെന്‍ഷന് ശേഷം ശിവശങ്കര്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. സസ്പെന്‍ഷന്‍ കാലാവധി തീര്‍ന്ന ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാര്‍ശ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചൊവ്വാഴ്ച്ചയാണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. എന്നാല്‍ ശിവശങ്കറിന് എന്ത് ചുമതലയാകും നല്‍കുന്നതില്‍ തീരുമാനമായിട്ടില്ല. പുതിയ തസ്തികയില്‍ ഉടന്‍ തീരുമാനമെടുക്കും. നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളിൽ ഒരാളായ സ്വപ്ന സുരേഷുമായി ബന്ധം പുറത്തുവന്നതിന് പിന്നാലെ ആണ് കഴിഞ്ഞ വര്‍ഷം ജൂലൈ 16 ന് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്.
Read More