ബെംഗളൂരു : കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പേരിലുള്ള ഖനനക്കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്ന സംഭവത്തിൽ രാജ്ഭവൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ലോകായുക്ത അനുമതി തേടി. ലോകായുക്ത പോലീസിന്റെ പ്രത്യേക അന്വേഷണസംഘം ഇതുസംബന്ധിച്ച് എ.ഡി.ജി.പി. അലോക് മോഹന് കത്തയച്ചു. ഗവർണറുടെ ഓഫീസിലേക്കയച്ച കുമാരസ്വാമിയുടെ പേരിലുള്ള കേസ് ഫയലിലെ വിവരങ്ങൾ ചോർന്നതിലാണ് അന്വേഷണം. കുമാരസ്വാമിയെ കുറ്റവിചാരണ ചെയ്യാൻ അനുമതി തേടി ലോകായുക്ത ഗവർണർക്ക് അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് നേരത്തേ മന്ത്രിസഭായോഗം ചൂണ്ടിക്കാട്ടിയിരുന്നു. ‘മുഡ’ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുറ്റവിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയതിനുപിന്നാലെയായിരുന്നു മന്ത്രിസഭ ഇക്കാര്യം…
Read MoreTag: lokayuktha
സംസ്ഥാനത്തുടനീളം ലോകായുക്ത റെയ്ഡ്
ബെംഗളൂരു: ബെംഗളൂരു നഗരമുൾപ്പെടെ സംസ്ഥാനത്തുടനീളം ലോകായുക്ത ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയതിന്റെ രേഖകൾ ലോകായുക്ത ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.
Read Moreലോകായുക്തയെ ഉടൻ നിയമിക്കും; മുഖ്യമന്ത്രി
ബെംഗളൂരു : കർണാടക സർക്കാർ ലോകായുക്തയെ ഉടൻ നിയമിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച പറഞ്ഞു. ലോകായുക്തയെ നിയമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഉടൻ പൂർത്തിയാകുമെന്നും മണ്ടക്കല്ലിലെ മൈസൂരു വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മൂന്ന് ബിജെപി സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും ബൊമ്മൈ പറഞ്ഞു. ജെഡിഎസും കോൺഗ്രസും തമ്മിലുള്ള വാഗ്ദാനങ്ങളുമായി തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മേക്കേദാതു പദ്ധതിക്ക് സ്റ്റേ ആവശ്യപ്പെട്ടുള്ള തമിഴ്‌നാട് സർക്കാരിന്റെ നീക്കത്തെയും മുഖ്യമന്ത്രി അപലപിച്ചു.
Read More