ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു

ബെംഗളൂരു: യാദ്ഗിർ ജില്ലയിലെ ഹൊസല്ലി ഗ്രാമത്തിൽ ബുധനാഴ്ചയുണ്ടായ വ്യത്യസ്ത സംഭവങ്ങളിൽ ഇടിമിന്നലേറ്റ് നാല് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മോനമ്മ (25), മക്കളായ ഭാനു (4), ശ്രീനിവാസ് (2), സബന്ന (18) എന്നിവരാണ് മരിച്ചത്. മോനമ്മയുടെ ബന്ധു ഭീമശങ്കറിന് (32) ഗുരുതരമായി പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. ഗജരകോട്ട് ഗ്രാമത്തിൽ നിന്നുള്ള ഭീമശങ്കറും അദ്ദേഹത്തിന്റെ മൂന്ന് ബന്ധുക്കളും ആശുപത്രിയിൽ നിന്ന് ബൈക്കിൽ മടങ്ങുമ്പോൾ മഴ പെയ്തു തുടങ്ങിയിരുന്നു. യാത്ര മദ്ധ്യേ ഇടിമിന്നിയപ്പോൾ അവർ മരത്തിന്റെ ചുവട്ടിൽ അഭയം പ്രാപിച്ചുവെങ്കിലും ഇടിമിന്നൽ…

Read More

അതി ശക്തമായ മഴ; മിന്നലേറ്റ് ഒരു മരണം

ബെം​ഗളുരു; ശക്തമായ മഴയിൽ മിന്നലേറ്റ് ഒരു മരണം, ഹൊസ്ദുർ​ഗ ടൗണിലാണ് ഒരാൾ മിന്നലേറ്റ് മരണപ്പെട്ടത്. അതിശക്തമായ മഴ പെയ്തതോടെ സമീപത്തുള്ള വലിയ വൃക്ഷത്തിന്റെ അടിയിൽ കയറി കൂട്ടുകാരൊടൊപ്പം നിൽക്കവെയാണ് മിന്നലേറ്റ് മരണം. കൂടെയുണ്ടായിരുന്ന നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കനത്ത മഴയാണ് ചിത്രദുർ​ഗയിൽ ഒരാഴ്ച്ചയായി അനുഭവപ്പെടുന്നത്. ഏതാനും പാലങ്ങൾക്കും കൂടാതെ റോഡുകൾക്കും ശക്തമായ മഴയിൽ കാര്യമായ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ചല്ലക്കരെ താലൂക്കിൽ 13 ആടുകൾ മിന്നലേറ്റ് ചത്തിരുന്നു. ഹെക്ടർ കണക്കിന് സ്ഥലത്തെ കൃഷിയാണ് വെള്ളം കയറി നശിച്ചത്. വെള്ളം ഉയർന്നതിനെ തുടർന്ന് സമീപത്തെ വീടുകളിൽ…

Read More

നഗരത്തിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

ബെംഗളൂരു: ഞായറാഴ്‌ച വൈകുന്നേരം ഉണ്ടായ മഴയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. ബയാദരഹള്ളിക്ക് സമീപം നൈസ് റോഡിൽ വെച്ച്  മരത്തിൽ നിന്നും ഇടിമിന്നലേറ്റാണ് 46 വയസ്സുകാരന് ജീവൻ നഷ്ടപ്പെട്ടത്. 22 വയസ്സുള്ള ഇയാളുടെ മകനും പൊള്ളലേറ്റു. തുമക്കുരു സ്വദേശിയായ ടി ദാസറഹള്ളിയിൽ താമസിക്കുന്ന പച്ചക്കറിക്കച്ചവടക്കാരനായ ടി തിസ്വാമിയാണ് മരിച്ചത്. അദ്ദേഹത്തിന്റെ മകൻ ചിദാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ഛനും മകനും ഉച്ചഭക്ഷണത്തിനായി ചിക്കഗോല്ലറഹട്ടിയിലെ ഒരു ബന്ധുവീട്ടിൽ പോയിരുന്നെന്നും ഇരുചക്രവാഹനത്തിൽ നൈസ് റോഡ് വഴി വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്നും അതിനിടയിലാണ് അപകടം സംഭവിച്ചതെന്നും പോലീസ് പറഞ്ഞു. മഴപെയ്തപ്പോൾ അവർ ഇരുചക്രവാഹനം നിർത്തി മരത്തിനടിയിലേക്ക് ഇറങ്ങി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്.

Read More
Click Here to Follow Us