അശരണരുടെ കണ്ണീരൊപ്പി എ.ഐ.കെ.എം.സി.സി മാതൃകയാവുന്നു: പി.കെ കുഞ്ഞാലിക്കുട്ടി

ബെംഗളൂരു: സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ കണ്ണീരൊപ്പുന്നവര്‍ സമൂഹത്തിന്റെ ക്രിയാത്മക നിര്‍മ്മിതിയില്‍ നിസ്തുല്യമായ പങ്കു വഹിക്കുന്നവരാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ആള്‍ ഇന്ത്യാ കെ.എം.സി.സി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ദശദിന സമൂഹ വിവാഹത്തിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ നിര്‍ധനരും നിരാലംബരുമായവരുടെ വേദനകള്‍ക്ക് ഒപ്പം നില്‍ക്കുയാണ് ആള്‍ ഇന്ത്യാ കെ.എം.സി.സി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി. ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി കേന്ദ്രീകരിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാനവികതയുടെ പുതിയൊരു അധ്യായമാണ് സമൂഹത്തിന്…

Read More

എ.ഐ.കെ.എം.സി.സിയുടെ ദശദിന മംഗല്യ മേളക്ക് ഇന്ന് സമാപനം

ബെംഗളൂരു: സാമൂഹ്യസേവനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുകയാണ് ആള്‍ ഇന്ത്യാ കെ.എം.സി.സിയുടെ ബെംഗളൂരു ഘടകമെന്ന് ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ ഹാരിസ്. ദശദിന സമൂഹ വിവാഹത്തിന്റെ ഒമ്പതാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ധന കുടുംബങ്ങളെ സഹായിക്കുന്നതില്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ കേന്ദ്രീകരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. രാജ്യത്തിന്റെ മതേതര പാരമ്പര്യം സംരക്ഷിക്കുന്നതില്‍ ഇത്തരം സാമൂഹ്യ സംഘടനകള്‍ വഹിക്കുന്ന പങ്ക് നിസ്തുല്യമാണ്. ഫാസിസ്റ്റ് സംഘശക്തികളെ പ്രതിരോധിക്കേണ്ടത് ഇത്തരം ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെയാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ബി.എം.പി കൗണ്‍സിലര്‍…

Read More

ശിഹാബ് തങ്ങള്‍ സെന്റര്‍: ആതുര സേവന രംഗത്തെ പുതു സംസ്‌കാരം

ബെംഗളൂരു: ആള്‍ ഇന്ത്യാ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി കേന്ദ്രീകരിച്ച് നടക്കുന്ന ആതുര സേവന പ്രവര്‍ത്തനങ്ങള്‍ കാരുണ്യത്തിന്റെ പുതു സംസ്‌കാരമാണ് ബെംഗളുരുവിന് പരിചയപ്പെടുത്തിയതെന്ന് സഫ മെഡിക്യൂറ് എം.ഡി നഫീസ് അല്‍ റഹ്‌മാന്‍. ദശദിന വിവാഹ സംഗമത്തിന്റെ ഏഴാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലിയേറ്റീവ് കെയര്‍ അടക്കമുള്ള ശിഹാബ് തങ്ങള്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ബംഗ്ലൂരു നഗരത്തിന് അപരിചിതമായിരുന്നു. ശുശ്രൂഷ കിട്ടാതെ ഒരു രോഗി പോലും ഒറ്റപ്പെടേണ്ടി വരില്ല എന്ന തരത്തിലേക്ക് ബംഗ്ലൂരു നഗരത്തിന്റെ സാമൂഹ്യ സാഹചര്യത്തെ മാറ്റിയതില്‍ ശിഹാബ്…

Read More

എ.ഐ.കെ.എം.സി.സി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന ദശദിന വിവാഹ സംഗമത്തിന്റെ ആറാം ദിനം യു.ടി ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമാകരുത് ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് യു.ടി ഖാദര്‍ എം.എല്‍.എ. ആള്‍ ഇന്ത്യാ കെം.എം.സി.സി ബംഗ്ലൂരു സെന്‍ട്രല്‍ കമ്മിറ്റി ശിഹാബ് തങ്ങള്‍ സെന്ററില്‍ വെച്ച് നടത്തുന്ന മൂന്നാമത് സമൂഹ വിവാഹത്തിന്റെ ആറാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. ആള്‍ ഇന്ത്യാ കെ.എം.സി.സിയുടെയും ശിഹാബ് തങ്ങള്‍ സെന്ററിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ ഉദ്ദേശിച്ചുള്ളതല്ല. ദൈവപ്രീതിയാണ് ഇവിടുത്തെ പ്രവര്‍ത്തകരുടെ ലക്ഷ്യം. അതുകൊണ്ടു തന്നെ ശിഹാബ് തങ്ങള്‍ സെന്ററിന്റെ കീഴില്‍ നടക്കുന്ന സേവനങ്ങള്‍ എല്ലാ വിഭാഗം…

Read More

എ.ഐ.കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിന് ശക്തി പകരും: പി.എം.എ സലാം

ബെംഗളൂരു: ആള്‍ ഇന്ത്യാ കെഎംസിസിയുടെ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന് ശക്തി പകരുന്നതാണെന്ന് മുസ്ലിം ലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ആള്‍ ഇന്ത്യാ കെഎംസിസി ബംഗ്ലൂരു സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന മൂന്നാമത് സമൂഹ വിവാഹത്തിന്റെ നാലാം ദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. ചരിത്രത്തെ വളച്ചൊടിക്കാനും സൗഹാര്‍ദ്ദത്തില്‍ ജീവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനുമാണ് ഭരണകൂടം ശ്രമിക്കുന്നത്. എന്നാല്‍ ഇത്തരം ചിദ്രതാ ശ്രമങ്ങളെ ഒറ്റക്കെട്ടായി നിന്നു കൊണ്ട് ചെറുത്ത് തോല്‍പ്പിക്കാനാണ് ജനങ്ങള്‍ ശ്രമിക്കേണ്ടത്. ജാതിയോ മതമോ നോക്കാതെ ദേശ…

Read More

ക്രിയാത്മക യൗവനം എ.ഐ.കെ.എം.സി.സിയുടെ കരുത്ത് : പി.കെ ഫിറോസ്

PK Firos - AIKMCC

ബെംഗളൂരു: യൗവനം ക്രിയാത്മാകമായി സമൂഹ നന്മക്കായി ഉപയോഗപ്പെടുത്തിയതിന്റെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് ബംഗ്ലൂരു ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയുടെ സംസ്ഥാപനമെന്ന് മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ ഫിറോസ് പറഞ്ഞു. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ദേശ ഭാഷ വ്യത്യാസങ്ങള്‍ക്കതീതമായി മനുഷ്യനെ സ്‌നേഹിക്കുകയെന്ന ധാര്‍മ്മികതയുടെ വലിയ സന്ദേശത്തിന്റെ അടയാളപ്പെടുത്തലാണിത്. എഐകെഎംസിസി ബംഗ്ലൂരു സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് സമൂഹ വിവാഹത്തിന്റെ മൂന്നാം ദിവസത്തെ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വിപ്ലവ കേന്ദ്രമായി എസ്.ടി.സി.എച്ച് മാറിയതില്‍ മലയാളികള്‍ക്ക്…

Read More
Click Here to Follow Us