മാണി കള്ളനും കൊള്ളക്കാരനുമാണെന്ന വി. മുരളീധരന്‍റെ അഭിപ്രായത്തെ തള്ളി ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി രംഗത്ത്.

കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ. എം മാണിയെ ചൊല്ലി ബിജെപിയില്‍ ഭിന്നത രൂക്ഷമാകുന്നു. കെ. എം മാണി കള്ളനും കൊള്ളക്കാരനുമാണെന്ന വി. മുരളീധരന്‍റെ അഭിപ്രായത്തെ തള്ളി ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി രംഗത്തെത്തിയതോടെയാണ് ബിജെപി സംസ്ഥാന ഘടകത്തിലെ ഭിന്നത വ്യക്തമാകുന്നത്. എന്‍ഡിഎയില്‍ ആര്‍ക്കും അയിത്തമില്ലെന്നാണ് ചെങ്ങന്നൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പി. ശ്രീധരന്‍ പിള്ളയുടെ നിലപാട്. രണ്ട് മുന്നണികളെയും വേണ്ടെന്ന് കരുതിയാകും മാണി സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മാണിയെ മുന്നണിയിലെടുക്കുന്നതിനെതിരെ കടുത്ത നിലപാടിലാണ് വി. മുരളീധരന്‍. അഴിമതിക്കാരെ വേണ്ടെന്നും എന്‍ഡിഎയുടെ…

Read More

കെഎം മാണിയെ എന്‍ഡിഎയിലേക്ക് കുമ്മനം സ്വാഗതം ചെയ്തു.

തിരുവനന്തപുരം: കെ.എം.മാണിയെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍  കുമ്മനം രാജശേഖരന്‍. എന്‍ഡിഎ നയപരിപാടികളും വീക്ഷണവും അംഗീകരിക്കുന്ന ആര്‍ക്കും മുന്നണിയിലേക്ക് വരാം. എല്ലാവരുടെ മുന്നിലും മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. മാണി അനുകൂലമായി പ്രതികരിച്ചാല്‍ ഘടക കക്ഷികള്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും കുമ്മനം പറഞ്ഞു. അതുകൂടാതെ ബിഡിജെഎസുമായുള്ള തര്‍ക്കം ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന് മുമ്പ് അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ കെ.എം.മാണിയുമായി ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് കുമ്മനം ഇപ്രകാരം പ്രതികരിച്ചത്. അതേസമയം, തെരഞ്ഞെടുപ്പില്‍…

Read More
Click Here to Follow Us