തെരഞ്ഞെടുപ്പ് പ്രചാരണം, ഓൺലൈൻ ആശയ വിനിമയത്തിന് ഒരുങ്ങി പ്രധാന മന്ത്രി 

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി ബിജെപി. നാളെ 50 ലക്ഷം ബിജെപി പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി ആശയവിനിമയം നടത്തും. 58,112 ബൂത്തുകളിൽ നിന്നുള്ള പാർട്ടി പ്രവർത്തകർ യോഗത്തിൽ ചേരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. കർണാടകയിൽ ഇരട്ട എഞ്ചിൻ സർക്കാർ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉറപ്പാക്കാൻ പ്രധാനമന്ത്രി ദശലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകർക്കൊപ്പം ചേരുമെന്നും അവർ പറഞ്ഞു. കർണാടകയിൽ രണ്ട് ദിവസത്തെ പര്യടനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപിക്ക് മാത്രമേ സംസ്ഥാനത്തെ ഒരു പുതിയ കർണാടകയിലേക്ക്…

Read More

യെദ്യൂരപ്പയുടെ പ്രതികരണത്തിന് മറുപടിയുമായി ഷെട്ടാർ 

ബെംഗളൂരു: യെദ്യൂരപ്പയുടെ പ്രതികരണം  പാർട്ടി സമ്മർദ്ദത്തിന് വഴങ്ങിയെന്ന് മുൻ ബിജെപി നേതാവ് ജഗദീഷ് ഷെട്ടാർ. വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജഗദീഷ് ഷെട്ടാറിനെ പരാജയപ്പെടുത്തണമെന്ന് യെദ്യൂരപ്പയുടെ ആഹ്വാനത്തോട് മറുപടി പറയുകയായിരുന്നു ഷെട്ടാർ. യെദ്യൂരപ്പയുടെ മകൻ വിജയേന്ദ്രയ്ക്ക് ബിജെപി പാർട്ടി ടിക്കറ്റ് നൽകിയില്ലായിരുന്നെങ്കിൽ മുതിർന്ന നേതാവ് ഇത്തരമൊരു പ്രസ്താവന നടത്തില്ലായിരുന്നുവെന്നും ഷെട്ടാർ പറഞ്ഞു. ഹുബ്ലി-ധാർവാഡ് സെൻട്രലിൽ നിന്ന് ജഗദീഷ് ഷെട്ടാർ വിജയിക്കാതിരിക്കാൻ എല്ലാ ബിജെപി നേതാക്കളും പരിശ്രമിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞത്. ഷെട്ടാർ ഈ തിരഞ്ഞെടുപ്പിൽ വിജയിക്കരുതെന്ന് ഞാൻ പ്രവർത്തകരോട് പറഞ്ഞു. ഞങ്ങളുടെ സ്ഥാനാർത്ഥി വിജയിക്കണം. ഞങ്ങൾ…

Read More

യോഗി ആദിത്യനാഥ്‌ ഇന്ന് സംസ്ഥാനത്ത്

ബെംഗളൂരു: തെരഞ്ഞെടുപ്പിന് 14 ദിവസം മാത്രം ശേഷിക്കെ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സംസ്ഥാനത്ത് . മൈസൂരു , വിജയപുര തുടങ്ങിയ ജില്ലകളിലാണ് നാളെ പ്രചരണം നടക്കുക. ആവേശമേറിയ പ്രചാരണത്തിനിടെ ഹിന്ദുത്വ അജണ്ട ശക്തമായി മുന്നോട്ടുപോകാനാണ് ബിജെപിയുടെ തീരുമാനം. രാവിലെ 11 മണിക്ക് മണ്ഡ്യയിലെത്തിയ യോഗി തെരഞ്ഞെടുപ്പ് റാലിയുടെ ഭാഗമായി. വിജയപുര ജില്ലയിലെ ബസവനബാഗേവദിയിലെ ബസവേശ്വര ക്ഷേത്രവും അദ്ദേഹം സന്ദർശിക്കും . തുടർന്ന് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കും. മാത്രമല്ല ലിംഗായത്ത് ശക്തികേന്ദ്രങ്ങളായ ഇന്ദിയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയിലും അദ്ദേഹം പങ്കെടുക്കും.

Read More

മുസ്ലിം സംവരണം റദ്ദാക്കൽ 9 വരെ നടപ്പാക്കരുത്, സുപ്രീം കോടതി നിർദ്ദേശം 

ബെംഗളൂരു:നാലു ശതമാനം മുസ്ലിം സംവരണം റദ്ദാക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനം മേയ് ഒമ്പതു വരെ നടപ്പാക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശം. മറുപടി നൽകാൻ സംസ്‌ഥാന സർക്കാർ സമയം തേടിയ സാഹചര്യത്തിലാണിത്. ജസ്‌റ്റിസുമാരായ കെ.എം. ജോസഫും ബി.വി. നാഗരത്‌നയും ഉൾപ്പെട്ട ബഞ്ച്‌ മേയ്‌ ഒമ്പതിനു കേസിൽ വീണ്ടും വാദം കേൾക്കും. അതിനിടെ കേസ് നാലു തവണ മാറ്റിവച്ചതായും ഇനിയും മാറ്റിവയ്‌ക്കരുതെന്നും പരാതിക്കാർക്കു വേണ്ടി ഹാജരായ ദുഷ്യന്ത് ദേവ് വാദിച്ചു. മുസ്ലിം സംവരണം റദ്ദാക്കിയ നടപടി തെറ്റായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണെന്ന് ഈ മാസം 13ന് കോടതി നിരീക്ഷിച്ചിരുന്നു.

Read More

രാജ്നാഥ്‌ സിംഗ് നാളെ കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ

ന്യൂഡൽഹി : കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാളെ പങ്കെടുക്കും. കഴിഞ്ഞയാഴ്ച രാജ്നാഥ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ രോഗമുക്തനായ സാഹചര്യത്തിലാണ് പ്രചാരണത്തിലേക്ക് ഇറങ്ങുന്നത്. തുടര്‍ന്ന്‌ മെയ് 10-ന് നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുള്‍പ്പെടെ ബിജെപിയിലെ പ്രമുഖര്‍ പങ്കെടുക്കും. സംസ്ഥാനത്ത് രണ്ടാം തവണയും അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന ബിജെപി പൂര്‍ണ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തിലാണ്. ഏപ്രില്‍ 29 ന്…

Read More

അങ്കിത ബിൽഡേഴ്സ് ഉടമയുടെ വസതിയിൽ റെയ്ഡ്

ബെംഗളൂരു:ഹുബ്ബള്ളിയിലുള്ള സ്വകാര്യ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ അങ്കിത ബിൽഡേഴ്സിന്റെ ഓഫീസിലും ഉടമ നാരായൺ ആചാര്യയുടെ വസതിയിലും ആദായനികുതി വകുപ്പ് ചൊവ്വാഴ്ച റെയ്ഡ് നടത്തി. ബിൽഡർ അരവിന്ദ് കൽബുർഗിയുടെ നഗരത്തിലെ വസതിയിലും റെയ്ഡ് നടക്കുന്നുണ്ട്. കർണാടകയിലെ കോൺഗ്രസ്‌ നേതാവ് ഗംഗാധർ ഗൗഡയുടെ രണ്ട് വസതികളിലും കർണാടകയിലെ ദക്ഷിണ കന്നഡയിലെ ബെൽത്തങ്ങാടിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും തിങ്കളാഴ്ച ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ഗംഗാധര ഗൗഡയുടെ മകൻ രഞ്ജൻ ഗൗഡയുടേതാണ് വിദ്യാഭ്യാസ സ്ഥാപനം.

Read More

അധികാരത്തിൽ എത്തിയാൽ ജി.എസ്. ടി എടുത്തു മാറ്റും 

ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബെളഗാവി രാംദുര്‍ഗില്‍ കരിമ്പു കര്‍ഷകരുമായി സംവദിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ ഒന്നോ രണ്ടോ മിത്രങ്ങളെ സഹായിക്കാന്‍ ഭരണകാലത്ത് അവര്‍ നടത്തിയ അഴിമതി കര്‍ഷകരെ അഗ്നിപരീക്ഷയിലാക്കിയതെങ്ങനെ എന്നത് സംബന്ധിച്ച്‌ ഉള്‍ക്കാഴ്ച നല്‍കാന്‍ കൂടിക്കാഴ്ച സഹായിച്ചെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ പുരോഗതി കര്‍ഷകരുടെയും തൊഴിലാളികളുടെയും ചെറുകിട കച്ചവടക്കാരുടെയും പുരോഗതിയെ ആശ്രയിച്ചാണിരിക്കുന്നത്. അവരെ ജി.എസ്.ടി കൊണ്ട് ദ്രോഹിക്കുന്നതിനുപകരം ശാക്തീകരിക്കുകയാണ് വേണ്ടത്. സര്‍ക്കാറിന് സ്വാധീനമുള്ളവര്‍ക്കുവേണ്ടിയാണ് ജി.എസ്.ടി കൊണ്ടുവന്നത്. സങ്കീര്‍ണതയേറിയ ആ സമ്പ്രദായം പലര്‍ക്കും മനസ്സിലാവില്ല. ചെറുകിട കച്ചവടങ്ങള്‍ അതുകാരണം പൂട്ടി. കേന്ദ്രത്തില്‍…

Read More

മുതിർന്ന നേതാക്കളെ ഒഴിവാക്കിയത് ബിഎൽ സന്തോഷ്? ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനം

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ ബി ജെ പി വലിയ തോതിലുള്ള വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് റിപ്പോർട്ട്‌. ഭരണവിരുദ്ധ വികാരത്തിനൊപ്പം തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടിയില്‍ വലിയ കലഹം തന്നെ പൊട്ടിപ്പുറപ്പെട്ടു. എന്നാല്‍ ഇത്തവണ സംസ്ഥാനത്ത് പാര്‍ട്ടി വലിയ തോതിലുള്ള രാഷ്ട്രീയ പരീക്ഷണങ്ങളും നടത്തി വരുന്നുണ്ട്. പാര്‍ട്ടിയുടെ സംഘടന ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷാണ് ഇത്തരം നീക്കങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ ജഗദീഷ് ഷെട്ടാര്‍, ലക്ഷ്മണ്‍ സവാദി, കെഎസ് ഈശ്വരപ്പ എന്നിവര്‍ക്ക് ടിക്കറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ യഥാര്‍ത്ഥ കാരണം…

Read More

കിഴിവ് സാരി വില്പനക്കിടെ തമ്മിലടി, വൈറലായി വീഡിയോ

ബെംഗളൂരു: നഗരത്തിലെ ഒരു റീട്ടെയില്‍ സ്റ്റോറില്‍ സംഘടിപ്പിച്ച വാര്‍ഷിക വില്‍പ്പനയിൽ സാരിയുടെ പേരില്‍ തമ്മിൽ തല്ല്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഇപ്പോൾ വൈറലാണ്. സ്‌റ്റോക്ക് ഒഴിവാക്കുന്നതിനായി മല്ലേശ്വരത്തെ പ്രശസ്തമായ സില്‍ക്ക് സാരിക്കടയില്‍ കിഴിവ് വില്‍പ്പന നടന്നിരുന്നു. ഇതിനിടെയാണ് ഈ സംഭവം നടന്നത്. വൈറല്‍ വീഡിയോയില്‍, മൈസൂരു പട്ട് സാരി വില്‍പ്പന പരിപാടിയില്‍ ഷോപ്പിംഗിനിടെ രണ്ട് സ്ത്രീകള്‍ തര്‍ക്കിക്കുന്നത് കാണാം. തര്‍ക്കം മൂത്ത് അവര്‍ പരസ്പരം തല്ലുകയും മുടിപിടിച്ചുവലിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. പിന്നീട്, സുരക്ഷാ ഉദ്യോഗസ്ഥര്‍ വഴക്ക് നിര്‍ത്താനും പരസ്പരം വേര്‍പെടുത്താനും ശ്രമിച്ചെങ്കിലും സ്ത്രീകള്‍…

Read More

കോൺഗ്രസ്‌ നേതാവ് ഗംഗാധർ ഗൗഡയുടെയും മകന്റെയും വീട്ടിൽ റെയ്ഡ്

ബെംഗളൂരു:മുൻ മന്ത്രിയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ കെ.ഗംഗാധർ ഗൗഡയുടെയും മകന്റെയും വീട്ടിൽ ഐ.ടി റെയ്ഡ്. ഗൗഡയുടെ ദക്ഷിണ കന്നഡ ജില്ലയിൽ ബെൽത്തങ്ങാടിയിലെ വീട്ടിലും സ്ഥാപനങ്ങളിലും മകന്റെ വീട്ടിലും സ്ഥാപനത്തിലുമാണ് ആദായനികുതി സംഘം പരിശോധന നടത്തിയത്. തിങ്കളാഴ്ച രാവിലെ ആറരയോടെ റെയ്ഡ് ആരംഭിച്ചു. ഗംഗാധർ ഗൗഡയുടെ ബെൽത്തങ്ങാടി താലൂക്ക് ആശുപത്രിക്ക് പിറകിലെ വീട്, മകൻ രഞ്ജൻ ഗൗഡ നടത്തുന്ന ലൈലയിലെ പ്രസന്ന കോളേജും സ്കൂളും, അവന്റെ ഇൻഡബെട്ടുവിലെ വീടാണ് ഒരേസമയം പരിശോധന. വൻ പോലീസ് സന്നാഹങ്ങളുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മകന്…

Read More