ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയം സുനിശ്ചിതമെന്ന് ഡി.കെ. ശിവകുമാര്‍ . 140ന് മുകളില്‍ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തും. ഓപ്പറേഷന്‍ ലോട്ടസ് ഇക്കുറി വിലപ്പോവില്ലെന്നും തോല്‍വി ഭയന്ന് ബിജെപി വര്‍ഗീയ കാര്‍ഡിറക്കി തുടങ്ങിയതായും ശിവകുമാര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് ദിനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഡി.കെ.ശിവകുമാര്‍. ജയം സുനിശ്ചിതമാണ്. 140 സീറ്റിന് മുകളില്‍ പ്രതീക്ഷയുണ്ട്. വിശ്വസ്തരായ പ്രവര്‍ത്തകര്‍ക്കാണ് ഇക്കുറി സീറ്റ് നല്‍കിയതെന്നതിനാല്‍ ഓപ്പറേഷന്‍ താമര ഇക്കുറി വിലപ്പോകില്ലെന്നും ശിവകുമാര്‍ പറഞ്ഞു.
Read MoreTag: karnataka
പാക്കിസ്ഥാൻ ചിന്താഗതി ഉള്ളവരാണ് കോൺഗ്രസിനും ജെഡിഎസിനും വോട്ട് ചെയ്യുന്നത് ; സി.ടി രവി
ബെംഗളൂരു: പാക്കിസ്ഥാന്‍ ചിന്താഗതിയുള്ള വോട്ടര്‍മാരാണ് കോണ്‍ഗ്രസിനും ജെ.ഡി.എസിനും വോട്ട് ചെയ്യുന്നതെന്ന വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ് സി.ടി രവി. ബി.ജെ.പിക്ക് വോട്ട് ചെയ്യുന്ന നിരവധി ദേശസ്‌നേഹികള്‍ മുസ്‌ലിംകള്‍ക്ക് ഇടയിലുണ്ടെന്നും എന്നാല്‍ പാക്കിസ്ഥാന്‍ ചിന്താഗതിയുള്ളവരുടെ വോട്ട് പാര്‍ട്ടിക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മൈസൂരുവില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ ആര്‍. അശോകിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു സി.ടി രവി. ബി.ജെ.പിക്ക് വോട്ട് ചെയ്യുന്ന നിരവധി ദേശസ്‌നേഹികള്‍ മുസ്‌ലിംകള്‍ക്ക് ഇടയിലുണ്ട്. എന്നാല്‍ അവരില്‍ പാകിസ്ഥനെ പിന്തുണക്കുകയും ഭിന്നിപ്പിക്കുന്ന ആശയങ്ങളുള്ളവരുമായ ചിലര്‍ കോണ്‍ഗ്രസിനും ജനതാദളിനും വോട്ട് ചെയ്യും. പാക്കിസ്ഥാൻ ചിന്താഗതിയുള്ളവരുടെ വോട്ട്…
Read Moreജയിച്ച ശേഷം എംഎൽഎ മാരുടെ കൂറുമാറ്റം ഇത്തവണ അനുവദിക്കില്ല ; ഖാർഗെ
ബെംഗളൂരു: തെരഞ്ഞെടുപ്പിൽ ജയിച്ചശേഷം തിരഞ്ഞെടുക്കപ്പെട്ടവരെ കൂറുമാറ്റുന്ന ബിജെപി കുതന്ത്രം ഇത്തവണ ഇവിടെ വിലപ്പോകില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. മുഖ്യമന്ത്രിയാകാൻ എല്ലാവർക്കും ആഗ്രഹിക്കാമെങ്കിലും അന്തിമ തീരുമാനം ഹൈക്കമാൻഡ് സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രവർത്തകസമിതി കർണാടക തിരഞ്ഞെടുപ്പിനുശേഷം പുനഃസംഘടിപ്പിക്കുമെന്നും ഖർഗെ പറഞ്ഞു. 224 മണ്ഡലങ്ങളിലേക്കാണ് കർണാടകയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 10-ന് വോട്ടെടുപ്പും 13ന് ഫലപ്രഖ്യാപനവും നടക്കും.
Read Moreതെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ ലക്ഷങ്ങളുടെ വാഗ്ദാനം, മന്ത്രിയുടെ ശബ്ദ സന്ദേശം പുറത്ത്
ബെംഗളൂരു: തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ എതിർ സ്ഥാനാർത്ഥിക്ക് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ബി.ജെ.പി മന്ത്രിയുടെ ശബ്ദ സന്ദേശം പുറത്ത്. ചാമരാജ് നഗർ മണ്ഡലത്തിലെ ജെ.ഡി-എസ് സ്ഥാനാർത്ഥിയായ ആളൂർ മല്ലികാർജുന സ്വാമിയെയാണ് മന്ത്രി വി. സോമണ്ണ പണം നൽകി പിൻമാറ്റാൻ ശ്രമിച്ചത്. സംഭാഷണത്തിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പത്രിക പിൻവലിച്ച് തന്നെ പിന്തുണയ്ക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. നീ എന്റെ പഴയ സുഹൃത്താണ്. ആദ്യം നിങ്ങൾ നാമനിർദേശപത്രിക പിൻവലിക്കൂ. പിന്നെ ബാക്കി സംസാരിക്കാം. ഭാവിയിൽ നിങ്ങളുടെ കാര്യം ഞാൻ നോക്കിക്കോളാം. ക്ഷേത്രത്തിനകത്തുനിന്നാണ് ഞാൻ ഈ…
Read Moreസിദ്ധരാമയ്യക്കെതിരെ മാനനഷ്ട കേസ്
ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് പിന്നാലെ മാനനഷ്ടക്കേസിൽ കുടുങ്ങി കർണാടക കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. ലിംഗായത്ത് മുഖ്യമന്ത്രിമാരെ അഴിമതിക്കാരനായി പരാമർശിച്ചതാണ് സിദ്ധരാമയ്യയ്ക്ക് വിനയായത്. ചൊവ്വാഴ്ച ബെംഗളൂരുവിലെ മജിസ്‌ട്രേറ്റ് കോടതിയിലാണ് സിദ്ധരാമയ്യയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ആക്ടിവിസ്റ്റ് ശങ്കർ സെയ്ത് ആണ് സിദ്ധരാമയ്യയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ നൽകിയത്. ഇയാളുടെ ഹർജി പരിഗണിച്ച കോടതി കേസ് ഏപ്രിൽ 29ലേക്ക് മാറ്റി. സിദ്ധരാമയ്യ ലിംഗായത്ത് സമുദായത്തെ അവഹേളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയ ലിംഗായത്ത് യുവ വേദി ലീഗൽ സെൽ അവകാശപ്പെട്ടു. പരാമർശവുമായി ബന്ധപ്പെട്ട…
Read Moreനാട്ടിലെത്തണമെങ്കിൽ 60 ലക്ഷം നൽകണം, മദനി സുപ്രീം കോടതിയിലേക്ക്
ബെംഗളൂരു: കേരളത്തിലേക്ക് വരാൻ ജാമ്യവ്യവസ്ഥയിൽ അനുമതി ലഭിച്ച അബ്ദുൾ നാസർ മദനിയുടെ യാത്ര അനിശ്ചിതത്വത്തിൽ തുടരുന്നു. നാട്ടിലെത്തണമെങ്കിൽ 60 ലക്ഷം രൂപ അടയ്ക്കണമെന്ന് കർണാടക പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. കർണാടക പോലീസ് ആവശ്യപ്പെട്ട അകമ്പടിച്ചലവായ 60 ലക്ഷം രൂപയും താമസവും ഭക്ഷണവും ഉൾപ്പെടെ ഒരു കോടിയോളം രൂപ ചെലവ് വരും. താമസിക്കുന്ന സ്ഥലം, സന്ദർശിക്കാനെത്തുന്നവരുടെ ആധാർ കാർഡ്, അൻവാർശ്ശേരിയിൽ താമസിക്കുന്ന കെട്ടിടത്തിന്റെയും വീടിന്റെയും ലൊക്കേഷൻ, ഗൂഗിൾ മാപ്പ് തുടങ്ങി നിരവധി രേഖകളും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. റോഡ് മാർഗത്തിലൂടെ മാത്രമേ കേരളത്തിലേക്ക് പോവാൻ പറ്റൂ, ആശുപത്രിയിൽ പോവാൻ…
Read Moreബൈക്ക് അപകടത്തിൽ മലയാളി വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം
ബെംഗളൂരു: യെലഹങ്കയ്ക്ക് അടുത്ത് ഉണ്ടായ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു. കണ്ണൂർ സ്വദേശി സജിമോൻ തെക്കേൽ ജിലു ദമ്പതികളുടെ മകൾ അഷ്മിത സജിമോൻ ആണ് മരിച്ചത്. അഷ്മിതയ്ക്ക് ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മൂന്നാം വർഷ ഡി ഫാം വിദ്യാർത്ഥിനിയാണ് അഷ്മിത. സഹോദരൻ ആശിഷ് സജി
Read Moreരാജ്യത്തെ എല്ലാ പൗരന്‍മാരും പ്രധാനമന്ത്രി ആരോഗ്യവാനായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത് ;പ്രിയങ്ക ഗാന്ധി
ബെംഗളൂരു: തന്‍റെ ശവക്കുഴി തോണ്ടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയില്‍ നടത്തിയ പ്രസ്താവനക്കും മറുപടി നൽകി പ്രിയങ്ക ഗാന്ധി . ഇത് എന്ത് തരം സംസാരമാണെന്നും രാജ്യത്തെ എല്ലാ പൗരന്‍മാരും പ്രധാനമന്ത്രി ആരോഗ്യവാനായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു. വോട്ട് ചോദിച്ചെത്തുന്ന നേതാക്കളുടെ വാക്കുകള്‍ കേള്‍ക്കാതെ അവരുടെ മനസാക്ഷിയുടെ അടിസ്ഥാനത്തില്‍ വോട്ട് ചെയ്യണമെന്നും അവര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. കഴിഞ്ഞ തവണ സംസ്ഥാനത്തെ ജനങ്ങള്‍ ജെ.ഡി.എസിനെയും കോണ്‍ഗ്രസിനെയും തെരഞ്ഞെടുത്തെങ്കിലും ബി.ജെ.പി പണത്തിന്റെ ശക്തി ഉപയോഗിച്ച് സർക്കാരിനെ അട്ടിമറിച്ചെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
Read Moreകോൺഗ്രസ് അധികാരത്തിൽ എത്തിയാൽ സംസ്ഥാനം റിവേഴ്സ് ഗിയറിലേക്ക് പോകും ; അമിത് ഷാ
ബെംഗളൂരു: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനം റിവേഴ്സ് ഗിയറിലേക്ക് പോകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കലാപകലുഷിതമായ കുടുംബരാഷ്ട്രീയം ഉയര്‍ന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. ബാഗല്‍കോട്ടിലെ തേരദാള്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ രാഷ്ട്രീയ സ്ഥിരതയ്ക്ക് ബി.ജെ.പി.ക്ക് വോട്ടുചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ കര്‍ണാടകത്തിലേക്ക് സംസ്ഥാനത്തെ ബി.ജെ.പി. നയിക്കും. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അഴിമതി സര്‍വകാല ഉയരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദോശ ചുട്ട് പ്രിയങ്ക ഗാന്ധി
ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനിടയിൽ, ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ ദോശ ചുട്ട് നേതാവ് പ്രിയങ്ക ഗാന്ധി. ശേഷം ഹോട്ടലുടയ്ക്ക് നന്ദി അറിയിച്ചു പ്രിയങ്ക, അവർക്കൊപ്പം സെൽഫി എടുക്കുകയും ചെയ്തു. ഇന്ന് രാവിലെ നേതാക്കളായ ഡികെ ശിവകുമാർ, രൺദീപ് സിങ് സുർജേവാല തുടങ്ങിയവർക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കുന്നതിനായി പ്രമുഖ ഹോട്ടലായ മൈലാരിയിൽ പ്രിയങ്കയെത്തി. ദോശയും ഇഡ്ഡിലിയുമായിരുന്നു അവർ ഓർഡർ ചെയ്തത്. ഭക്ഷണം കഴിച്ചതോടെ സ്വന്തമായി ഒരു ദോശ ചുട്ടുതിന്നാൻ പ്രിയങ്ക ആഗ്രഹം പ്രകടിപ്പിച്ചു. തുടർന്ന് റെസ്റ്ററന്റ് ഉടമ പ്രിയങ്കയെ ഹോട്ടലിലെ അടുക്കളയിലേക്ക് കൊണ്ടുപോയി. ഒരു…
Read More