ബെംഗളൂരു: മുഖ്യമന്ത്രി ബൊമ്മെക്കെതിരെ സിദ്ധാരാമയ്യ നടത്തിയ പരാമര്‍ശം വിവാദമാക്കി ബിജെപി. ‘ഇപ്പോള്‍ ഒരു ലിംഗായത്ത് മുഖ്യമന്ത്രിയാണ് നിലവിലുള്ളത്. സംസ്ഥാനത്തെ എല്ലാ അഴിമതിയുടെയും വേര് അദ്ദേഹമാണ്’ എന്ന സിദ്ധാരാമയ്യയുടെ പരമാര്‍ശമാണ് വിവാദമായിരിക്കുന്നത്. ലിംഗായത്ത് സമുദായത്തില്‍ നിന്നൊരാള്‍ മുഖ്യമന്ത്രിയാകണമെന്ന ബി.ജെ.പിയുടെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു സിദ്ധാരാമയ്യയുടെ പ്രതികരണം. കോണ്‍ഗ്രസിനെതിരെ ഉപയോഗിക്കാനുള്ള ആയുധമായി ഈ പ്രസ്താവന ഇതിനകം ബിജെപി ഏറ്റെടുത്തിട്ടുണ്ട്. സിദ്ധാരാമയ്യ ലിംഗായത്ത് സമുദായത്തെ മുഴുവനായി അപമാനിച്ചുവെന്നാണ് ബിജെപി ആരോപിക്കുന്നത്. ലിംഗായത്ത് സമുദായം മുഴുവനും അഴിമതിക്കാരാണെന്നാണ് സിദ്ധാരാമയ്യ പറഞ്ഞിരിക്കുന്നത്. നേരത്തെ സിദ്ധാരാമയ്യ ബ്രാഹ്‌മണ സമുദായത്തെയും അപഹസിച്ചിരുന്നു. നേരത്തെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍…
Read MoreTag: karnataka
പ്രിയങ്ക ഗാന്ധി നാളെ പ്രചാരണത്തിനെത്തും
ബെംഗളൂരു: തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ സംസ്ഥാനത്ത് എത്തും. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് പ്രിയങ്ക ഗാന്ധി പ്രചാരണം നടത്തുക. പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും കഴിഞ്ഞദിവസം സംസ്ഥാനത്ത് എത്തിയിരുന്നു. ബി.ജെ.പി.യുടെ വോട്ടുബാങ്കായ ലിംഗായത്ത് സമുദായത്തെ ലക്ഷ്യമിട്ടാണ് കർണാടകയിൽ കോൺഗ്രസിൻറെ തെരഞ്ഞെടുപ്പ് പ്രചാരണം. ലിംഗായത്ത് കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയ രാഹുൽ ഗാന്ധി മുൻ ബി.ജെ.പി മുഖ്യമന്ത്രി ജഗദീഷ് ഷട്ടാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Read More385 ക്രിമിനൽ കേസുകളും വിദ്വേഷ പ്രസംഗ കേസുകളും സർക്കാർ റദ്ദാക്കി
ബെംഗളൂരു: സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സംസ്ഥാനത്തെ പ്രമുഖ കേസുകളെല്ലാം റദ്ദാക്കി ബിജെപി സര്‍ക്കാര്‍. 385 ക്രിമിനല്‍ കേസുകളാണ് സര്‍ക്കാര്‍ ഒഴിവാക്കുന്നത്. ഇതില്‍ 182 കേസുകള്‍ വിദ്വേഷ പ്രസംഗത്തിന്റെ പേരിലെടുത്തതാണ്. ഗോരക്ഷകര്‍ ആക്രമിച്ച കേസുകള്‍, വര്‍ഗീയ കലാപ കേസുകള്‍, എന്നിവയും ഇതില്‍ വരും. അതേസമയം ആയിരത്തിലധികം ആളുകള്‍ക്ക് ഈ നീക്കം കൊണ്ട് ഗുണം ലഭിക്കും. വിവരാവകാശ രേഖ പ്രകാരം ഇന്ത്യന്‍ എക്‌സ്പ്രസാണ് ഈ വിവരം പുറത്തുകൊണ്ടുവന്നത്.385 ക്രിമിനല്‍ കേസുകളില്‍ നടപടിയെടുക്കുന്നതില്‍ നിര്‍ത്താന്‍ 2020 ഫെബ്രുവരിക്കും 2023 ഫെബ്രുവരിക്കും ഇടയിലുള്ള കാലയളവിലാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതില്‍…
Read More2 ദിവസത്തെ പ്രചാരണ പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും
ബെംഗളൂരു: രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ രാഹുല്‍ ഗാന്ധി ഇന്ന് പങ്കെടുക്കും. ഹുബ്ബള്ളിയില്‍ രാവിലെ പത്തരയോടെ എത്തുന്ന രാഹുല്‍ ഗാന്ധി, ജഗദീഷ് ഷെട്ടറിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലും പങ്കെടുക്കും. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്ന് 11 നിയമ സഭാ മണ്ഡലങ്ങളില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. കടുത്ത പനിയെ തുടര്‍ന്ന് ജെ.ഡി.എസ് നേതാവ് മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടർന്ന് ഇന്നത്തെ പ്രചാരണ പരിപാടികളില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കും. നാളെയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി.
Read Moreവടക്കൻ കർണാടകയിൽ ഇന്ന് രാഹുൽ ഗാന്ധി എത്തും
ബെംഗളൂരു: ബസവേശ്വര ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധി ഇന്ന് വടക്കൻ കർണാടകയിലെ ബാഗൽകോട്ടിലെത്തും. പ്രമുഖ ലിംഗായത്ത് മഠാധിപതികളും പങ്കെടുക്കുന്ന ചടങ്ങിൽ കഴിഞ്ഞ ദിവസം കോൺഗ്രസിൽ എത്തിയ ലിംഗായത്ത് നേതാക്കളായ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി എന്നിവരും പങ്കെടുക്കും.
Read Moreകോൺഗ്രസ് വീണ്ടും അധികാരത്തിൽ വരും 200% ഉറപ്പെന്ന് ഡി. കെ ശിവകുമാർ
ബെംഗളൂരു: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. ഇവിടെ കോണ്‍ഗ്രസ് ഭരണം 200% ഉറപ്പാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. ബിജെപി നേതാക്കള്‍ തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതായും ഡി.കെ ശിവകുമാര്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ബാധ്യസ്ഥരാണെന്ന് മുസ്‌ലിംകള്‍ക്ക് 4% സംവരണം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ തെറ്റായ അഴിമതി ആരോപണങ്ങള്‍ ബിജെപി നേതാക്കള്‍ ഉന്നയിക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ അപേക്ഷകള്‍ നിരസിക്കാന്‍ മുഖ്യമന്ത്രി ബന്ധവരാജ് ബൊമ്മെയുടെ ഓഫിസ് റിട്ടേണിംഗ് ഓഫീസര്‍മാരെ വിളിച്ച് സമ്മര്‍ദം…
Read Moreമുഖ്യമന്ത്രിയായാൽ അമുൽ പാൽ വാങ്ങരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടും ; സിദ്ധരാമയ്യ
ബെംഗളൂരു:മുഖ്യമന്ത്രിയായാല്‍ അമുല്‍ പാല്‍ വാങ്ങരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുമെന്ന് സിദ്ധരാമയ്യ. ഗുജറാത്ത് ആസ്ഥാനമായുള്ള ക്ഷീര സഹകരണ സ്ഥാപനമായ അമുലും കര്‍ണാടക ആസ്ഥാനമായുള്ള നന്ദിനിയും തമ്മിലുള്ള ലയനം ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. അമുല്‍ അതിന്റെ നിലവിലെ ഉപഭോക്തൃ അടിത്തറയില്‍ ഉറച്ചുനില്‍ക്കണം. അമുല്‍ കര്‍ണാടകയില്‍ കടന്ന് വന്ന് പ്രാദേശിക കര്‍ഷകരോട് അനീതി കാണിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ അമുലിന്റെ പ്രവേശനത്തെ എതിര്‍ക്കും. താന്‍ മുഖ്യമന്ത്രിയായാല്‍ അമുല്‍ പാല്‍ വാങ്ങരുതെന്ന് താന്‍ ജനങ്ങളോട് ആവശ്യപ്പെടുമെന്നും മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ടിപ്പു ജയന്തി അധികാരത്തിലെത്തിയ ശേഷം…
Read Moreഞാൻ കൊല്ലപ്പെട്ടാൽ ഉത്തരവാദി നളിൻ കുമാർ കട്ടീൽ ;സത്യജിത് സൂറത്ത്കല്‍
ബെംഗളൂരു:ഞാന്‍ കൊല്ലപ്പെട്ടാല്‍ ബി.ജെ.പി കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എം.പിക്കാവും അതിന്റെ ഉത്തരവാദിത്തമെന്ന് ദക്ഷിണ കന്നട ജില്ല ഹിന്ദു ജാഗരണ്‍ ഫോറം സെക്രട്ടറി സത്യജിത് സൂറത്ത്കല്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. തനിക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സുരക്ഷ സംവിധാനം എടുത്തുകളഞ്ഞതിന് പിന്നില്‍ കട്ടീല്‍ ആണെന്ന് അദ്ദേഹം ആരോപിച്ചു. ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2006മുതല്‍ തനിക്കൊപ്പം ഗണ്‍മാന്‍ ഉണ്ടായിരുന്നു.ആ കാവലാണ് നിയമസഭ തെരഞ്ഞെടുപ്പിന്റെ കാര്യം ചൂണ്ടിക്കാട്ടി ഈ മാസം ഇല്ലാതാക്കിയത്. ഈ വിഷയം ആഭ്യന്തര മന്ത്രിയുടേയും കേന്ദ്ര മന്ത്രി ശോഭ കാറന്ത്ലാജെയുടേയും…
Read Moreനാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പുരോഗമിക്കുന്നു
ബെംഗളൂരു: അടുത്ത മാസം 10ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടകത്തിലെ 219 നിയമസഭാ മണ്ഡലങ്ങളിലെ 4989 നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. 3044 സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകൾ സാധുവാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തി. ബിജെപിയുടെ 219, കോൺഗ്രസ് 218, ജെഡി എസിന്റെ 207, എഎപി യുടെ 207, ബിഎസ്പിയുടെ 135, സിപിഎമ്മിന്റെ നാല് എന്നിങ്ങനെ നാമനിർദ്ദേശ പത്രികകളാണ് സാധുവാണെന്ന് കണ്ടെത്തിയത്. മറ്റ് മണ്ഡലങ്ങളിലെ നാമനിർദ്ദേശ പത്രികകളുടെ പരിശോധന പുരോഗമിക്കുകയാണ്.
Read Moreബിജെപി നേതാവ് ബാഗിൽ നോട്ട് നിറയ്ക്കുന്ന വീഡിയോ പുറത്ത്
ബെംഗളൂരു:ബി.ജെ.പി നേതാവും സാഗര സിറ്റി മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായ മഹേഷ് ബാഗില്‍ നോട്ടുകെട്ടുകള്‍ നിറക്കുന്ന വിഡിയോ പുറത്തായി. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ കെ. ദാനപ്പ എന്നയാളുടെ പരാതിയില്‍ ബി.ജെ.പി നേതാവിനെതിരെ ശിവമൊഗ്ഗ പോലീസ് കേസെടുത്തതായി തെരഞ്ഞെടുപ്പ് കമീഷന്റെ ഫ്ലയിങ് സ്ക്വാഡ് അറിയിച്ചു. ബി.ജെ.പി സാഗര്‍ എം.എല്‍.എ ഹാലപ്പയുടെ അടുത്ത സഹായിയാണ് മഹേഷ്. വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഫ്ലയിങ് സ്ക്വാഡ് മഹേഷയുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും പണം കണ്ടെത്താനായില്ല. പണം രാഷ്ട്രീയ പാര്‍ട്ടിക്ക് കൈമാറിയെന്നും വിഷയം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമായതിനാല്‍ നടപടിയെടുക്കണമെന്നും…
Read More