ഇതാണ് ഞങ്ങളുടെ കരുത്ത്, പ്രധാനമന്ത്രി കുടുംബാംഗത്തെപ്പോലെ, വീഡിയോ പങ്കുവച്ച് അമിത് ഷാ

ബെംഗളൂരു: തിരഞ്ഞെടുപ്പ് സംബന്ധിച്ച വാർത്തകൾ തരംഗം സൃഷ്ടിക്കുന്ന ഈ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ട് തുടയ്ക്കുന്ന പ്രായംചെന്ന വ്യക്തിയുടെ വീഡിയോ പങ്കുവച്ച് അമിത് ഷാ. മോദിയിലുള്ള വിശ്വാസവും അദ്ദേഹത്തോടുള്ള സ്നേഹവുമാണ് കർണാടകയിൽ ബിജെപി നേടിയിട്ടുള്ളതെന്ന അവകാശവുമായി ബിജെപി കർണാടക യൂണിറ്റ് വീഡിയോ പുറത്തുവിട്ടത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കുവെച്ചത്. പ്രധാനമന്ത്രിയെ തങ്ങളുടെ കുടുംബാംഗങ്ങളെപ്പോലെയാണ് രാജ്യത്തെ ജനങ്ങൾ കാണുന്നതെന്ന കുറിപ്പോടെയാണ് കർണാടക ബിജെപി എന്ന ട്വിറ്റർ പേജിലൂടെ വീഡിയോ പങ്കുവെച്ചത്.

Read More

ബിജെപി കർണാടകയിൽ വൻ വിജയം നേടും, കാർട്ടൂണുമായി അനിൽ ആന്റണി

ന്യൂഡൽഹി: കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം സുനിശ്ചിതമെന്ന് കാണിച്ചുള്ള കാർട്ടൂണുമായി അനില്‍ കെ ആന്റണി. സമൂഹ മാദ്ധ്യമങ്ങളില്‍ വ്യത്യസ്തമായു കാര്‍ട്ടൂണ്‍ പങ്കുവെച്ച്‌ കൊണ്ടാണ് അനില്‍ കെ ആന്റണി ബിജെപിയുടെ വിജയം പ്രവചിച്ചത്. മോദി- രാഹുല്‍ ക്രിക്കറ്റ് മത്സരത്തില്‍ മോദി സിക്‌സര്‍ അടിക്കുന്നതാണ് ചിത്രം. താമര വീണ്ടും വിരിയും എന്ന് കാണികള്‍ പറയുന്നതും ചിത്രത്തില്‍ കാണാന്‍ സാധിക്കും. കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും സംസ്ഥാനത്ത് നിരവധി തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നുണ്ടെന്നും അതിന് അര്‍ത്ഥം…

Read More

സംസ്ഥാനത്ത് ബിജെപി സഖ്യ സർക്കാർ ഭരണത്തിലെത്തുമെന്ന് സർവ്വേ 

ബെംഗളുരു: സംസ്ഥാനത്ത് ഭരണത്തില്‍ വരിക സഖ്യ സര്‍ക്കാരെന്ന പ്രവചനവുമായി പീപ്പിള്‍സ് ചോയ്സ് സര്‍വ്വേ ഫലം. ബിജെപിയും ജനതാദള്‍ സെക്കുലര്‍ വിഭാഗവുമായി ചേര്‍ന്നുള്ള സഖ്യ സര്‍ക്കാരാകും കര്‍ണാടകയെ കാത്തിരിക്കുന്നതെന്നാണ് പ്രവചനം. സര്‍വേയില്‍ പങ്കെടുത്ത 35 ശതമാനം ആളുകള്‍ നിലവിലെ സര്‍ക്കാരില്‍ അതൃപ്തരാണ്. എന്നാല്‍ 52 ശതമാനം പേര്‍ നിലവിലെ സര്‍ക്കാരില്‍ തൃപ്തരും ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ വീണ്ടും വരുമെന്ന് വിലയിരുത്തുന്നവരുമാണ്. 44 ശതമാനം ആളുകളാണ് സഖ്യ സര്‍ക്കാരിനാണ് സാധ്യത കൂടുതലെന്ന് വിലയിരുത്തുന്നത്. എന്നാല്‍ 20 ശതമാനത്തോളം പേര്‍ മാത്രമാണ് കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം അധികാരത്തിലെത്തുമെന്ന്…

Read More

ക്വാറിയിൽ വീണ് മലയാളി യുവാവിന് ദാരുണാന്ത്യം 

ബെംഗളൂരു:ക്വാറിയില്‍ കാല്‍ വഴുതിവീണ് യുവാവ് മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാടിക്കുഴി രാജി നിവാസില്‍ സജിന്‍ ഹരിയാണ് മരിച്ചത്. കര്‍ണാടക ചാമരാജ് നഗര്‍ മുക്കള ഹളളിയിലെ എസ്.പി.കെ. ക്രഷറില്‍ സൂപ്പര്‍വൈസറായിരുന്നു സജിൻ. ക്വാറിയില്‍ താഴെ ജോലി ചെയ്തിരുന്ന ആള്‍ക്ക് മൊബൈല്‍ ഫോണില്‍ മുകളില്‍ നിന്നും ലൈറ്റ് അടിച്ചു കൊടുക്കുമ്പോള്‍ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. പിതാവ്: എസ്.എം. സെല്‍വരാജ്. മാതാവ്: സുമതി ( റിട്ട. അധ്യാപിക, താമരശ്ശേരി ഗവ.യു.പി. സ്കൂള്‍) ഭാര്യ: അഞ്ജു.മകള്‍: ഇഹലക്ഷ്മി.

Read More

കോവിഡ് ആശങ്ക ഒഴിയാതെ കർണാടക ഉൾപ്പെടെ 8 സംസ്ഥാനങ്ങൾ

ബെംഗളൂരു: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജമാക്കണമെന്ന് കർണാടക ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവിശ്യപ്പെട്ടു. കർണാടകയ്ക്ക് പുറമെ കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഡൽഹി, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ രണ്ടായിരവും ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ആയിരത്തിന് മുകളിലാണ് പ്രതിദിന കൊവിഡ് കണക്ക്. ഈ പശ്ചാത്തലത്തിൽ  നിരീക്ഷണം ശക്തമാക്കണമെന്നും പരിശോധനകൾ കൃത്യമായി നടത്തണമെന്നും നിർദ്ദേശമുണ്ട്. . കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 11,692 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 19 പേർ മരിച്ചു.…

Read More

ഈശ്വരപ്പയ്ക്ക് പ്രധാനമന്ത്രിയുടെ സർപ്രൈസ് കോൾ

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതോടെ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ബിജെപി നേതാക്കളാണ് പാര്‍ട്ടി വിട്ടത്. മുതിര്‍ന്ന നേതാക്കളായ ജഗദീഷ് ഷെട്ടാര്‍, ലക്ഷ്മണ്‍ സവാദി തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവര്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. അതേസമയം സ്ഥാനാര്‍ത്ഥിത്വം ലഭിച്ചില്ലെങ്കിലും താന്‍ പാര്‍ട്ടിക്കൊപ്പം തന്നെയാണെന്നായിരുന്നു മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ കെഎസ് ഈശ്വരപ്പ വ്യക്തമാക്കിയത്. ഇപ്പോഴിതാ ഈശ്വരപ്പയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിച്ചതിന് നന്ദി അറിയിച്ചുകൊണ്ട് ഈശ്വരപ്പയെ മോദി നേരിട്ട് ഫോണില്‍ വിളിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍…

Read More

ഡി.കെ ശിവകുമാറിന്റെ മണ്ഡലത്തിൽ സഹോദരൻ ഡികെ സുരേഷും പത്രിക നൽകി

ബെംഗളൂരു: ഡി.കെ. ശിവകുമാര്‍ മത്സരിക്കുന്ന കനകപുരയില്‍ സഹോദരനും എംപിയുമായ ഡി.കെ സുരേഷും പത്രിക നൽകി. പത്രികാ സമര്‍പ്പണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേയായിരുന്നു അപ്രതീക്ഷിത നീക്കം നടന്നത്. ഏപ്രില്‍ 17നായിരുന്നു ശിവകുമാര്‍ പത്രിക നൽകിയത്. ശിവകുമാറിന്‍റെ പത്രിക തള്ളിയാല്‍ പകരം സ്ഥാനാര്‍ഥിയെന്ന നിലയിലാണ് ബംഗളൂരു റൂറല്‍ എംപി സുരേഷ് പത്രിക നൽകിയത്. പ്രമുഖ ബിജെപി നേതാവും മന്ത്രിയുമായ ആര്‍. അശോകയാണ് കനകപുരയിലെ ബിജെപി സ്ഥാനാര്‍ഥി. ഇത്തവണ സുരേഷ് മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. രാമനഗരയില്‍ മുന്‍ മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിക്കെതിരേ സുരേഷ് മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്…

Read More

ഡികെ ശിവകുമാറിന്റെ ഹർജികൾ, വിധി പറയാൻ മാറ്റി 

ബെംഗളൂരു: 2020ലെ അനധികൃത സ്വത്ത് സമ്പാദന കേസിൽ നേതാവ് ഡി കെ ശിവകുമാർ സമർപ്പിച്ച രണ്ട് ഹർജികളും കർണാടക ഹൈക്കോടതി വിധി പറയാൻ മാറ്റി. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസും സി ബി ഐ നടത്തിയ അന്വേഷണവുമാണ് ശിവകുമാർ ചെയ്തത്. ഈ രണ്ട് ഹർജികളാണ് ഹൈക്കോടതി വിധി പറയാൻ മാറ്റിയത്. ജസ്റ്റിസ് കെ നടരാജൻറെ സിംഗിൾ ബെഞ്ചാണ് തിങ്കളാഴ്ച പരിഗണിച്ച്‌ വിധി മാറ്റിയത്.

Read More

മംഗളൂരു നോർത്തിൽ സീറ്റ് നൽകിയില്ല, എംഎൽഎ മൊയ്ദീൻ ബാവ കോൺഗ്രസ്‌ വിട്ടു 

ബെംഗളൂരു:മംഗളൂരു നോർത്ത് മണ്ഡലത്തിൽ കെപിസിസി ജനറൽ സെക്രട്ടറി ഇനായത്ത് അലി മുൽകി സ്ഥാനാർത്ഥിയായതോടെ സീറ്റ് മോഹിച്ച മുൻ ബിഎ മൊയ്ദീൻ ബാവ പാർട്ടി വിട്ടു. പ്രാഥമിക അംഗത്വം രാജിവെച്ചതായി മാധ്യമപ്രവർത്തകരെ അദ്ദേഹം അറിയിച്ചു. ഇന്ന് ജെഡിഎസ് സ്ഥാനാർത്ഥിയായി പത്രിക സമർപ്പിക്കും. 2008ൽ ഈ മണ്ഡലത്തിൽ 2013ൽ പരാജയപ്പെടുകയും ചെയ്ത ബാവ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം വരും മുമ്പ് ജില്ലാ ഓഫീസിൽ വാർത്താസമ്മേളനം നടത്തി താനാവും സ്ഥാനാർത്ഥി എന്ന് ഇദ്ദേഹം സ്വയം പ്രഖ്യാപിച്ചതാണ്. കെപിസിസി പ്രസിഡണ്ട് ഡികെ ശിവകുമാർ മംഗളൂരു നോർത്ത് സീറ്റ്…

Read More

മുതിർന്ന ബിജെപി നേതാവ് എഎച്ച് വിശ്വനാഥും കോൺഗ്രസിലേക്ക് 

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബിജെപിക്ക് വീണ്ടും തിരിച്ചടി. മറ്റൊരു പ്രമുഖ നേതാവ് കൂടി രാജിവെച്ച് ഉടൻ കോൺഗ്രസിൽ ചേരും. മുതിർന്ന നേതാവും എംഎൽസിയുമായ എഎച്ച്‌ വിശ്വനാഥാണ് പാർട്ടി വിടാൻ ഒരുങ്ങുന്നത്. ബി ജെ പിയിൽ നിന്നും രാജിവെച്ച ഉടൻ ചേരുമെന്ന് വിശ്വനാഥ് വ്യക്തമാക്കി. ‘ഇന്ന് ഞാൻ കോൺഗ്രസിൽ ചേരും. ബി ജെ പിയിൽ നിന്നും രാജിവെയ്ക്കാനുള്ള തീരുമാനത്തിന് പിന്നിൽ നിരവധി രാഷ്ട്രീയ കാരണങ്ങളുണ്ട്’, വിശ്വനാഥ് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ തന്നെ വിശ്വനാഥ് ബിജെപിയിൽ നിന്നും രാജിവെച്ചേക്കുമെന്ന തരത്തിലുള്ള വാർത്തകൾ ഉണ്ടായിരുന്നു.…

Read More