ബെംഗളൂരു: അകാലത്തിൽ നമ്മളെ വിട്ടു പോയ കന്നട സിനിമാ താരം പുനീത് രാജ്കുമാറിനു ആദരാമർപ്പിച്ചു ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേള. സാമൂഹിക സേവന രംഗങ്ങളിൽ പുനീതിന്റെ പ്രവർത്തികൾ എക്കാലവും ഓർമ്മിക്കപ്പെടുന്നവയാണെന്നും ഒരു സൂപ്പർ സ്റ്റാർ എന്നതിലുപരി അദ്ദേഹം ഒരു നല്ല മനുഷ്യൻ ആയിരുന്നെന്നും കർണാടക ചലച്ചിത്ര അക്കാദമി ചെയർമാൻ സുനിൽ പുരാനി അഭിപ്രായപ്പെട്ടു. ചടങ്ങിൽ സംവിധായകൻ എസ് കെ ഭഗവാൻ, പവൻ വൊഡായാർ, സുരപ്പ ബാബു, ചേതൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Read More