ടോവിനോയുടെ ഏറ്റവും പുതിയ ചിത്രം തല്ലുമാല ഈ വർഷം ഓണത്തിന് ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുമെന്ന് സൂചന. റിപ്പോർട്ടുകൾ പ്രകാരം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 12 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. നിലവിൽ മികച്ച പ്രതികരണം നേടിയ ചിത്രം വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഖാലിദ് റഹ്മാനാണ്. ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത് കല്യാണി പ്രിയദർശനാണ്. ചിത്രത്തിൽ ബീപാത്തു എന്ന കഥാപാത്രമായി കല്യാണി പ്രിയദർശൻ എത്തുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ തല്ലുമാലയ്ക്ക് സാധിച്ചിരുന്നു.…
Read More