ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി പ്രധാന 3 ജംക്ഷനുകളിൽ അടിയന്തര നടപടി. ഗോരെഗുണ്ഡപാളയ, ഹെബ്ബാൾ, ടിൻ ഫാക്ടറി ജംക്ഷനുകളിലാകും നടപടികൾ സ്വീകരിക്കുക. കഴിഞ്ഞ ദിവസം ബിബിഎംപി, ബിഡിഎ, ബിഎംആർസി, പോലീസ് അധികൃതർ ജംക്ഷനുകളിലെത്തി പരിശോധന നടത്തിയിരുന്നു. തിരക്കു കുറയ്ക്കാനുള്ള ദീർഘ, ഹ്രസ്വ കാല പദ്ധതികൾക്കു രൂപം നൽകിയിട്ടുണ്ട്. ഇതിനായുള്ള നിർമാണം ഉടൻ ആരംഭിക്കുമെന്നു ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു. ഗോരെഗുണ്ഡപാളയ ജംക്ഷനിലെ റോഡ് അറ്റകുറ്റപ്പണികൾ നടത്തി നവീകരിക്കും. കൂടുതൽ മേൽപാലങ്ങളും നടപ്പാതകളും നിർമിക്കും. വലിയ വാഹനങ്ങളെ പീനിയ ഫ്ലൈഓവർ ഉപയോഗിക്കാൻ അനുവദിക്കണമെന്നു…
Read More