വീട്ടിലിരുന്ന് വരുമാനം; തട്ടിപ്പുസംഘങ്ങൾ സജീവം.

ബെംഗളൂരു: വീട്ടിലിരുന്ന് ജോലിചെയ്ത് പണം നേടാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടുന്ന സംഘങ്ങൾ നഗരത്തിൽ സജീവമാകുന്നു. ബൊമ്മനഹള്ളിൽമാത്രം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആറുപേരാണ് തട്ടിപ്പിനിരയായത്. വീട്ടിലെത്തിച്ചുനൽകുന്ന പെൻസിലുകൾ തരംതിരിച്ച് ചെറിയ പായ്ക്കറ്റുകളിലാക്കി കമ്പനിക്ക് തിരികെ നൽകുന്ന ജോലിയാണ് ഇവർക്ക് വാഗ്ദാനം ചെയ്തിരുന്നത്. സാമൂഹിക മാധ്യമങ്ങളിൽ പരസ്യം ചെയ്താണ് ഇവർ ഇരകളിലേക്കെത്തുന്നത്. കോവിഡ് സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ടവരാണ് തട്ടിപ്പുകാരുടെ പ്രധാന ഇരകൾ. പണം നഷ്ടപ്പെട്ടവരിൽ മലയാളികളും ഉൾപ്പെടും. വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്ന ചെറുജോലികൾ ലഭിക്കാൻ ആദ്യഘട്ടത്തിൽ രജിസ്ട്രേഷൻ ഫീസായിട്ടാണ് 501 രൂപ അടയ്ക്കണമെന്നാണ് സംഘം ആവശ്യപ്പെടുക.…

Read More

നോർക്ക റൂട്സ് മുഖേന സൗദി അറേബ്യയിൽ സ്റ്റാഫ് നേഴ്സ്, കാത് ലാബ് ടെക്‌നിഷ്യൻ, പെർഫ്യൂഷനിസ്റ് എന്നിവർക്ക് അവസരം

സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് സ്റ്റാഫ് നേഴ്സ്, കാത് ലാബ് ടെക്‌നിഷ്യൻ, പെർഫ്യൂഷനിസ്റ് എന്നിവരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. കാത് ലാബ് ടെക്‌നിഷ്യൻ, പെർഫ്യൂഷനിസ്റ് തസ്തികകളിൽ പുരുഷന്മാർക്കും സ്റ്റാഫ് നേഴ്സ് തസ്തികയിൽ സ്ത്രീകൾക്കുമാണ് അവസരം. യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ ബാച്ചിലേഴ്‌സ് ഡിഗ്രി. കാത് ലാബ് ടെക്‌നിഷ്യൻ, പെർഫ്യൂഷനിസ്റ് തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിന് കുറഞ്ഞത് 4 വർഷത്തെയും സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് കുറഞ്ഞത് ഒരു വർഷത്തെയും പ്രവർത്തി പരിചയം അനിവാര്യമാണ്. പ്രായപരിധി : 30 വയസ്സ് വരെ. താല്പര്യമുള്ളവർ www.norkaroots.org എന്ന വെബ്…

Read More
Click Here to Follow Us