ഐ.ഐ.എഫ് ജി.ശാന്തടീച്ചർസ്മാരക ജേണലിസം പുരസ്‌കാരം മുദാസിർ അഹമ്മദ് കുളുവിന്

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്‌പെയേർഡ് ഇന്ത്യൻ ഫൗണ്ടേഷന്റെ (ഐ.ഐ.എഫ്) ഈ വർഷത്തെ ജി. ശാന്തടീച്ചർ സ്മാരക ജേണലിസം പുരസ്കാരം കശ്മീരിൽനിന്നുള്ള സ്വതന്ത്ര മാധ്യമപ്രവർത്തകൻ മുദാസിർ അഹമ്മദ് കുളു അർഹനായി. മനുഷ്യാവകാശം, ലിംഗസമത്വം, സാമൂഹിക നീതി, പരിസ്ഥിതി, ആരോഗ്യം എന്നീ വിഷയങ്ങളിലെ റിപ്പോർട്ടിങ് പരിഗണിച്ചാണ് പുരസ്കാരം. 25,000 രൂപയും മ്യൂറൽ ആർട്ടിസ്റ്റ് എം.എസ്. ചന്ദ്രമൗലി നിർമിച്ച ശിലാഫലകവുമടങ്ങുന്നതാണ് പുരസ്കാരം. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽകലാമിനോടുള്ള ആദരസൂചകമായി ആറിന് ബെംഗളൂരുവിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഐ.ഐ.എഫ്. ഭാരവാഹികൾ അറിയിച്ചു. അബ്ദുൽ കലാമിന്റെ ജന്മദിനാഘോഷത്തിന്റെ…

Read More
Click Here to Follow Us