ഐ.ഐ.എഫ് ജി.ശാന്തടീച്ചർസ്മാരക ജേണലിസം പുരസ്‌കാരം മുദാസിർ അഹമ്മദ് കുളുവിന്

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്‌പെയേർഡ് ഇന്ത്യൻ ഫൗണ്ടേഷന്റെ (ഐ.ഐ.എഫ്) ഈ വർഷത്തെ ജി. ശാന്തടീച്ചർ സ്മാരക ജേണലിസം പുരസ്കാരം കശ്മീരിൽനിന്നുള്ള സ്വതന്ത്ര മാധ്യമപ്രവർത്തകൻ മുദാസിർ അഹമ്മദ് കുളു അർഹനായി. മനുഷ്യാവകാശം, ലിംഗസമത്വം, സാമൂഹിക നീതി, പരിസ്ഥിതി, ആരോഗ്യം എന്നീ വിഷയങ്ങളിലെ റിപ്പോർട്ടിങ് പരിഗണിച്ചാണ് പുരസ്കാരം. 25,000 രൂപയും മ്യൂറൽ ആർട്ടിസ്റ്റ് എം.എസ്. ചന്ദ്രമൗലി നിർമിച്ച ശിലാഫലകവുമടങ്ങുന്നതാണ് പുരസ്കാരം.

  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ

മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽകലാമിനോടുള്ള ആദരസൂചകമായി ആറിന് ബെംഗളൂരുവിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഐ.ഐ.എഫ്. ഭാരവാഹികൾ അറിയിച്ചു. അബ്ദുൽ കലാമിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി എല്ലാവർഷവും ഐ.ഐ.എഫ്. ബെംഗളൂരുവിൽ പ്രത്യേക പരിപാടി നടത്താറുണ്ട്.

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts