കേരളാ ലോട്ടറിയുടെ പേരിൽ ഇങ്ങ് സംസ്ഥാനത്തും തട്ടിപ്പ്;ബെംഗളൂരു സ്വദേശിക്ക് നഷ്ടമായത് 74,000 രൂപ

ബെംഗളൂരു: കേരളാ ലോട്ടറിയുടെ പേരിൽ നടത്തിയ ഓൺലൈൻ തട്ടിപ്പിൽ ബെംഗളൂരു സ്വദേശിക്ക് 74,000 രൂപ നഷ്ടപ്പെട്ടു.

ചിക്‌പേട്ട് സ്വദേശി ഗോപിനാഥിനാണ് പണം നഷ്ടപ്പെട്ടത്. ഫെബ്രുവരി പത്തിനാണ് ഗോപിനാഥ് ഫെയ്‌സ്ബുക്കിൽ കേരള ലോട്ടറിയെക്കുറിച്ചുള്ള പോസ്റ്റ് കണ്ടത്.

പോസ്റ്റ് തുറന്ന് വെബ്‌പേജിലേക്ക് പോയി. ഇവിടെ ‘കെ.എൽ. 002799’ എന്ന ടിക്കറ്റ് നമ്പറിൽ ക്ലിക്ക് ചെയ്തപ്പോൾ അജ്ഞാത നമ്പറിൽനിന്ന് വാട്‌സാപ്പ് കോൾ വന്നു.

ലോട്ടറിസ്ഥാപനത്തിന്റെ എക്സിക്യുട്ടീവാണെന്നാണ് പരിചയപ്പെടുത്തിയത്. ടിക്കറ്റെടുക്കാൻ ഗോപിനാഥിനെ പ്രേരിപ്പിച്ചശേഷം ടിക്കറ്റിനായി 149 രൂപ അയക്കാൻ പറഞ്ഞു.

  'ജർമ്മനിയിൽ എല്ലാം ഉണ്ടായിരുന്നു, പക്ഷേ ജീവിതമില്ല'; ബെംഗളൂരു ടെക്കി ആറ് വർഷത്തിന് ശേഷം തിരിച്ചെത്തി

മറ്റൊരുനമ്പർ കൊടുത്തിട്ട് അതിലേക്ക് ഗൂഗിൾപേ ചെയ്യാനാണ് പറഞ്ഞത്. പിന്നീട് ഫെബ്രുവരി 13-ന് തപാലിൽ ടിക്കറ്റ് ലഭിച്ചു.

ടിക്കറ്റിൽ ക്യു.ആർ. കോഡ് ഉൾപ്പെടെയുള്ളവയുണ്ടായിരുന്നു. ക്യു.ആർ. കോഡ് സ്കാൻ ചെയ്തപ്പോൾ ആ ലോട്ടറിക്ക് 14.7 ലക്ഷം രൂപ സമ്മാനം അടിച്ചതായി കണ്ടെത്തി.

കുറച്ചുകഴിഞ്ഞപ്പോൾ ആദ്യം വിളിച്ച നമ്പറിൽനിന്ന് വീണ്ടും ഫോൺ വന്നു. ലോട്ടറി അടിച്ചതായും അഭിനന്ദിക്കുന്നതായും അറിയിച്ചശേഷം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വാങ്ങി.

സമ്മാനത്തുക അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനുമുമ്പ് ചില നടപടിക്രമങ്ങളുണ്ടെന്നുപറഞ്ഞ് ആദ്യം സമ്മാനത്തുകയുടെ ഒരു ശതമാനം അടയ്ക്കാൻ ആവശ്യപ്പെട്ടു.

  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

ഇതനുസരിച്ച് ഗോപിനാഥ് 14,750 രൂപ ഓൺലൈനായി അടച്ചു. പിന്നീട് ജി.എസ്.ടി. ചാർജായി 29,500 രൂപയും അടച്ചു.

വീണ്ടും ആർ.ബി.ഐ.യുടെ വിവിധ ചാർജിനത്തിൽ മുപ്പതിനായിരത്തോളം രൂപകൂടി അടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.

പിന്നീട് സമ്മാനത്തുക സംബന്ധിച്ച് വിവരമില്ലാതായതോടെ തട്ടിപ്പാണെന്ന് സംശയം തോന്നി ഗോപിനാഥ് പോലീസിൽ പരാതി നൽകുകയായിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി
[masterslider id="10"]

Related posts