തൈരിൽ ഹിന്ദി, നിർദേശം ഭക്ഷ്യ സുരക്ഷ അതോറിറ്റി പിൻവലിച്ചു

ന്യൂഡൽഹി: തൈര് പായ്ക്കറ്റുകളില്‍ ഹിന്ദി പേര് ചേര്‍ക്കണമെന്ന നിര്‍ദേശം കേന്ദ്ര ഭക്ഷ്യ സുരക്ഷ അതോറിറ്റി പിന്‍വലിച്ചു. തൈര് പായ്ക്കറ്റുകളില്‍ ദഹി എന്ന് ചേര്‍ക്കണമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ദഹി എന്ന് ചേര്‍ക്കേണ്ട എന്നും ഇംഗ്ലീഷില്‍ curd എന്നെഴുതിയതിന് ഒപ്പം അതത് പ്രദേശങ്ങളിലെ വാക്കും ചേര്‍ക്കണമെന്നാണ് പുതിയ നിര്‍ദേശം. തൈര് പായ്ക്കറ്റുകളില്‍ ദഹി എന്ന് ചേര്‍ക്കണമെന്ന നിര്‍ദേശത്തിനെതിരെ തമിഴ്നാട്ടിലും കര്‍ണാടകയിലും വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. തൈര് പായ്ക്കറ്റില്‍ ദഹി എന്ന് പേര് നല്‍കി ബ്രായ്ക്കറ്റില്‍ പ്രാദേശിക വാക്ക് ഉപയോഗിക്കാനായിരുന്നു ആദ്യം ഭക്ഷ്യ സുരക്ഷ അതോറിറ്റി നിര്‍ദേശിച്ചിരുന്നത്. തമിഴ്നാട് മുഖ്യമന്ത്രി…

Read More

ഹിന്ദി പഠിച്ചാൽ ജോലി കിട്ടുമെന്ന വാദത്തിൽ പ്രതികരിച്ച് തമിഴ്നാട് മന്ത്രി 

ചെന്നൈ: ഹിന്ദി പഠിച്ചാല്‍ ജോലി കിട്ടുമെന്ന വാദത്തില്‍ കഴമ്പില്ലെന്നും കോയമ്പത്തൂരില്‍ ഹിന്ദി സംസാരിക്കുന്നവരാണ് പാനിപൂരി വില്‍ക്കുന്നതെന്നും തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്‍മുടി. പണ്ട് ഹിന്ദി പഠിച്ചവര്‍ക്ക് ജോലി കിട്ടിയിരുന്നു. ഇപ്പോള്‍ ഹിന്ദിയേക്കാള്‍ മൂല്യം ഇംഗ്ലീഷിനാണ് മന്ത്രി പറഞ്ഞു. ഹിന്ദി അടിച്ചേല്‍പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ചാണ് മന്ത്രിയുടെ പ്രസ്താവന. ഗവര്‍ണര്‍ ആര്‍.എന്‍ രവിയും വേദിയിലുണ്ടായിരുന്നു. ഹിന്ദി പഠിച്ചാല്‍ നിങ്ങള്‍ക്ക് നല്ല ജോലി ലഭിക്കുമെന്നാണ് അവര്‍ പറയുന്നത്. അങ്ങനെ നിങ്ങള്‍ക്ക് ജോലി കിട്ടുമോ? കോയമ്പത്തൂരില്‍ നോക്കൂ, ഹിന്ദിക്കാര്‍ ഇപ്പോള്‍ അവിടെ പാനി പൂരി വില്‍ക്കുകയാണ്.…

Read More
Click Here to Follow Us