ബൈക്കിൽ ലോറി ഇടിച്ചു; 4 വയസുകാരി അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ബെംഗളൂരു : ഓടിക്കൊണ്ടിരുന്ന ബൈക്കിൽ ലോറിയിടിച്ച്‌ ഒരേ കുടുംബത്തിലെ മൂന്നുപേർ ദാരുണമായി മരിച്ചു. ലോറിയിടിച്ച് ബൈക്ക് യാത്രികരായ മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഹൊസ്‌കോട്ട് താലൂക്കിലെ ഗോണകനഹള്ളി ഗ്രാമത്തിലെ മനോഹർ (38), ശ്വേത (20), സുകൃത (4) എന്നിവരാണ് മരിച്ചത്.

റോഡരികിലെ ഹമ്പ് മുറിച്ചുകടക്കുകയായിരുന്ന ബൈക്കിൽ പിന്നിൽ നിന്ന് വന്ന ലോറി ഇടിച്ചാണ് അപകടമുണ്ടായത്.

  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും

ലോറിയും ബൈക്കും കൂട്ടിയിടിച്ചതിനെ തുടർന്ന്  ബൈക്ക് കുഴിയിലേക്ക് മറിഞ്ഞു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് സംഭവത്തിന് കാരണമെന്ന് പറയുന്നത്. സംഭവത്തിൽ ഹോസ്‌കോട് ട്രാഫിക് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

മൃതദേഹങ്ങൾ ഹോസ്‌കോട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഹോസ്‌കോട് ട്രാഫിക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഹോസ്‌കോട്ട് താലൂക്കിലെ ജഡിഗനഹള്ളിക്ക് സമീപം ഇന്ന് ഉണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചതായി ബാംഗ്ലൂർ റൂറൽ എസ്പി മല്ലികാർജുന ബാലദണ്ടി പറഞ്ഞു.

  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചയാൾ ആശുപത്രിയിലേക്ക് പോകുമ്പോൾ ആയിരുന്നു ഈ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്
[masterslider id="10"]

Related posts