ബെംഗളൂരു: ദിവസങ്ങളായി പെയ്യുന്ന മഴയ്ക്ക് പിന്നാലെ പച്ചക്കറിയുടെ വില കുതിച്ചുയരുന്നു. ചില്ലറ വിപണിയിൽ കിലോയ്ക്ക് 10 രൂപ ഉണ്ടായിരുന്നു. തക്കാളിയുടെ നിലവിലെ വില 25 മുതൽ 30 വരെ ഉയർന്നു. ബീൻസ് 70-90 രൂപയും കാരറ്റിനു 90-110 രൂപയും ഉരുളകിഴങ്ങിന് 30-40 രൂപയും വില വർദ്ധിപ്പിച്ചു. ചീര കൃഷി മഴയിൽ നശിച്ചതിനെ തുടർന്ന് ഒരു കെട്ടിന് 10 രൂപ ഉണ്ടായിരുന്ന ചീര 30 രൂപയായി ഉയർന്നു. പൂജ സീസൺ വരുന്നതോടെ ഇനിയും വില വർദ്ധിപ്പിക്കാൻ ആണ് സാധ്യത.
Read More