ബെംഗളൂരു: ദുരിതമനുഭവിക്കുന്നവർക്ക് ഉടൻ തന്നെ പോലീസ് വകുപ്പുമായി ബന്ധപ്പെടാൻ വേണ്ടിയാണ് 112 ഹെൽപ്പ് ലൈൻ നിലവിലുള്ളത്. എന്നാൽ ഈ ഹെൽപ്പ് ലൈനിൽ വിളിച്ച് തന്റെ ചെരുപ്പ് നഷ്ടപ്പെട്ടുവെന്ന് പരാതിപ്പെട്ടിരിക്കുകയാണ് ഒരു യുവാവ്. വിചിത്രമായ സംഭവം രാത്രി വൈകി ഹൈഗ്രൗണ്ട്സ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് റിപ്പോർട്ട് ചെയ്തത്. കാർ സ്ട്രീറ്റിലെ ബളാംബട്ട ഹാളിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയപ്പോൾ തന്റെ ചെരിപ്പ് നഷ്ടപ്പെട്ടതായി അറിഞ്ഞതായി ഞായറാഴ്ച രാത്രി പോലീസ് കോൺട്രോൾ റൂം ഹെൽപ്പ് ലൈനിൽ വിളിച്ച് യുവാവ് പറഞ്ഞത്.. അന്വേഷണത്തിന് പരാതി നൽകി.…
Read More