ബെംഗളൂരു : യെലെ മല്ലപ്പ ഷെട്ടി തടാകത്തിലെ കൈയേറ്റത്തിനും മലിനീകരണത്തിനുമെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് സ്വതന്ത്രമായി റിപ്പോർട്ട് നൽകാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി), കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി), ചെറുകിട ജലസേചന വകുപ്പ് എന്നിവരോട് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) ഉത്തരവിട്ടു. മാർച്ച് 31-നോ അതിനുമുമ്പോ റിപ്പോർട്ട് സമർപ്പിക്കാൻ ആണ് നിർദേശം. ജലാശയത്തിനുള്ളിൽ മലിനജല ശുദ്ധീകരണ പ്ലാന്റ് (എസ്ടിപി) നിർമിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചെറുകിട ജലസേചന വകുപ്പിനോടും ട്രൈബ്യൂണൽ നിർദേശിച്ചിട്ടുണ്ട്. “ജലാശയത്തിന്റെ അതിർത്തിയിൽ നിന്ന് എസ്ടിപി മാറ്റി സ്ഥാപിക്കുന്നതിനുള്ള…
Read MoreTag: Green Tribunal
കേരളാ അതിര്‍ത്തിയില്‍ വീണ്ടും കണികാ പരീക്ഷണം! പരിസ്ഥിതി പ്രത്യാഘാത പഠനങ്ങള്‍ പോലും നടത്താതെ പരീക്ഷണ പദ്ധതി നടപ്പാക്കാന്‍ തയ്യാറെടുത്ത് കേന്ദ്ര സര്‍ക്കാര്‍.
ന്യൂഡല്‍ഹി: പരിസ്ഥിതി പ്രത്യാഘാത പഠനങ്ങള്‍ പോലും നടത്താതെ കേരളാ അതിര്‍ത്തിയില്‍ വീണ്ടും കണികാ പരീക്ഷണ പദ്ധതി നടപ്പാക്കാന്‍ തയ്യാറെടുത്ത് കേന്ദ്ര സര്‍ക്കാര്‍. അടിയന്തര പ്രാധാന്യത്തോടെ അനുമതി നൽകാനാണ് പരിസ്ഥിതി മന്ത്രാലയ സമിതിയുടെ തീരുമാനം. പദ്ധതിയ്ക്ക് ഹരിത ട്രിബ്യൂണൽ നേരത്തെ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ആണവ വികിരണം ഉണ്ടാകില്ലെന്ന വാദത്തിന് ഇപ്പോള്‍ അംഗീകാരം ലഭിച്ചെന്നും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം പുതുതായി ജനാഭിപ്രായം തേടാതെയും വന്യ ജീവി ബോര്‍ഡിന്‍റെ മുന്‍കൂര്‍ അനുമതി വേണമെന്നുമുള്ള നിര്‍ദേശങ്ങളും തള്ളിക്കളഞ്ഞാണ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍…
Read More