ബെംഗളൂരു: പോലീസ് തിരയുന്ന ഗുണ്ടനേതാവിനൊപ്പം വേദി പങ്കിട്ട് ബി.ജെ.പി നേതാക്കള്‍. ഞായറാഴ്ച ബംഗളൂരുവില്‍ നടന്ന ചടങ്ങിലാണ് ഗുണ്ടയായ ‘സൈലന്റ് സുനിലിനൊപ്പം ബി.ജെ.പി എം.പിമാരും എം.എല്‍.എമാരുമടക്കമുള്ളവര്‍ വേദി പങ്കിട്ടത്. സംഭവം വിവാദമായതോടെ സൈലന്റ് സുനിയെ ബി.ജെ.പി കര്‍ണാടക അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ തള്ളിപ്പറഞ്ഞു. എന്നാല്‍, ബി.ജെ.പിയുടെ ക്രിമിനല്‍ സ്വഭാവമാണ് സംഭവത്തിലൂടെ പുറത്തുവന്നതെന്ന ആരോപണവുമായി പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തുവന്നു. കന്നഡ രാജ്യോത്സവത്തിന്റെയും അന്തരിച്ച നടന് പുനീത് രാജ്കുമാറിന്റെ ഒന്നാം ചരമവാര്‍ഷികത്തിന്റെയും ഭാഗമായി ചാമരാജ് പേട്ടിലെ വെങ്കട്ടരാം കലാഭവനില്‍ ബംഗളൂരു സെന്‍ട്രല്‍ എം.പി പി.സി. മോഹന്‍ സംഘടിപ്പിച്ച…
Read More