ബെംഗളൂരു : ബെംഗളൂരുവിൽ ഇന്ത്യയുടെ അധ്യക്ഷതയിലുള്ള ആദ്യ ജി-20 ധനമന്ത്രിമാരുടെ യോഗത്തിന് തുടക്കമായി. ജി-20 രാജ്യങ്ങളിലെ ധനമന്ത്രിമാരും സെൻട്രൽ ബാങ്ക് മേധാവികളും സമ്മേളനത്തിൽ പങ്കെടുക്കും. ശനിയാഴ്ച സമ്മേളനം സമാപിക്കും. റഷ്യ-യുക്രൈൻ യുദ്ധം സമ്മേളനത്തിൽ പ്രധാന ചർച്ചാവിഷയമാകും. കൂടാതെ കോവിഡ് മഹാമാരിയും യുക്രൈൻ യുദ്ധവും ബന്ധപ്പെട്ടുണ്ടായ ആഗോള സാമ്പത്തികപ്രശ്നങ്ങളും ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read More