ബെംഗളൂരു: നഗരത്തിലെ ആറാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഒരുക്കി ബംഗളുരു മെട്രോ പൊളിറ്റിൻ ട്രാൻസ്പോർട് കോർപറേഷൻ (ബി.എം.ടി.സി). കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കുണ്ടായിരുന്ന ഓൺലൈൻ ക്ലാസുകൾക്കുശേഷം വിദ്യാർത്ഥികൾ സ്കൂളുകളിലേക്കും കോളേജുകളിലേക്കും മടങ്ങാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ബി.എം.ടി.സി ഇങ്ങനെ ഒരുത്തരവിറക്കിയത്. ആറാം തരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള വിദ്യാർത്ഥികൾക്കും അതോടൊപ്പം ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും കഴിഞ്ഞ കൊല്ലം നൽകിയ ബസ് പാസ് ഉപയോഗിച്ച് സൗജന്യമായി ഇക്കൊല്ലവും യാത്ര ചെയ്യാം. ബസ് പാസ് ഇല്ലാത്ത വിദ്യാർത്ഥികൾക്ക് സ്കൂൾ ഫീസ് അടച്ച റെസിപ്റ്റ് അല്ലെങ്കിൽ സ്കൂൾ…
Read More