ഇതിഹാസ മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പ്രശസ്ത പരിശീലകനുമായ സുഭാഷ് ഭൗമിക് ജനുവരി 22 ന് പുലർച്ചെ നീണ്ട അസുഖത്തെ തുടർന്ന് മരണമടഞ്ഞതായി കുടുംബ വൃത്തങ്ങൾ അറിയിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി വൃക്ക, പ്രമേഹം സംബന്ധമായ അസുഖങ്ങൾ അലട്ടിയിരുന്ന അദ്ദേഹം പുലർച്ചെ 3.30 ഓടെയാണ് അന്ത്യശ്വാസം വലിച്ചതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. 19-ാം വയസ്സിൽ രാജസ്ഥാൻ ക്ലബിൽ നിന്ന് അരങ്ങേറ്റം കുറിച്ച ശേഷം ഒരു ദശാബ്ദത്തോളം മൈതാനം ഭരിച്ചുകൊണ്ടിരുന്ന അദ്ദേഹം തന്റെ ശക്തമായ ഡ്രിബ്ലിംഗ് കഴിവുകൾ ഉപയോഗിച്ച് എതിരാളിയുടെ പ്രതിരോധത്തെ വിറപ്പിപ്പിച്ചിട്ടുണ്ട്.…
Read More