ബെംഗളൂരു: ഒരു സ്വകാര്യ സ്ഥാപനത്തിലെ സോഫ്റ്റ്വെയര് എഞ്ചിനീയര്‍ ഞായറാഴ്ച എച്ച്എസ്ആര്‍ ലേഔട്ടില്‍ കര്‍ണാടക പതാക കത്തിച്ചു. വാരണാസി സ്വദേശി അമൃതേഷ് തിവാരിയെ (30) പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ഡല്‍ഹി ഐഐടിയില്‍ പഠിച്ചിരുന്ന തിവാരി കഴിഞ്ഞ രണ്ട് മാസമായി ബെംഗളൂരുവില്‍ ജോലി ചെയ്യുകയാണെന്ന് പോലീസിനോട് പറഞ്ഞു. പറങ്കിപാളയ 24-ാം മെയിനിലെ 22-ാം ക്രോസില്‍ രാത്രി 10 മണിയോടെ ഒരാള്‍ കര്‍ണാടക പതാക കത്തിച്ചതായി കണ്ടെത്തിയതായി എച്ച്എസ്ആര്‍ ലേഔട്ട് പോലീസിന് ആക്ടിവിസ്റ്റ് നവീന്‍ നരസിംഹയാണ് പരാതി നല്‍കിയത്. അവര്‍ ഇയാളില്‍ നിന്ന്…
Read MoreTag: flag
പതാക നിർമിക്കുന്ന കഥ പറഞ്ഞ് ബെങ്കേരി
ബെംഗളൂരു: ഹുബ്ബള്ളി നഗരത്തോട് ചേർന്ന് കിടക്കുന്ന ബെങ്കേരി അറിയപ്പെടുന്നത് വർഷം മുഴുവനും ദേശീയപതാക നിർമിക്കുന്ന ഗ്രാമമെന്നാണ്. ഹുബ്ബള്ളി, ബാഗൽകോട്ട് ജില്ലകളിലായി 125 ഗ്രാമങ്ങളിലാണു കെകെജിഎസ്എസിന്റെ പതാക നിർമാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. ചർക്കയിൽ നെയ്തെടുക്കുന്ന നൂൽ ഉപയോഗിച്ചാണു സൂക്ഷ്മമായി ഓരോ പതാകയും തയാറാക്കുക. രാജ്യത്ത് ഔദ്യോഗികമായി ദേശീയപാത നിർമിക്കാൻ അനുമതിയുള്ള ഹുബ്ബള്ളി ആസ്ഥാനമായ ഖാദി ഗ്രാമോദ്യോഗ് സംയുക്ത സംഘിന്റെ (കെകെജിഎസ്എസ്) പതാക നിർമാണ യൂണിറ്റ് ഇവിടെയുണ്ട്. രാഷ്ട്രപതി ഭവൻ, പാർലമെന്റ് മന്ദിരം, വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മന്ദിരങ്ങൾ, രാജ്ഭവനുകൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ തലയെടുപ്പോടെ പാറുന്നതു കെകെജിഎസ്എസ്…
Read Moreഎ-1 കാറ്റഗറി റെയിൽവേ സ്റ്റേഷനുകളിൽ പതാക സ്ഥാപിക്കൽ; യെശ്വന്ത്പുരയിൽ 9.8 ലക്ഷം രൂപക്ക് പതാക സ്ഥാപിച്ചു
ബെംഗളുരു: 100 അടി ഉയരത്തിൽ യശ്വന്ത് പുരയിൽ പതാക സ്ഥാപിച്ചു. എ-1 കാറ്റഗറി റെയിൽവേ സ്റ്റേഷനുകളിൽ പതാക സ്ഥാപിക്കണമെന്ന റെയിൽവേ ബോർഡ് തീരുമനത്തെ തുടർന്നാണിത്. 9.8 ലക്ഷം രൂപയാണ് ചിലവ്, ആർപിഎഫിനാണ് മേൽനോട്ട ചുമതല.
Read More100 അടി ഉയരത്തിൽ അഭിമാനമായി ദേശീയപതാക പാറിപ്പറക്കും
ബെംഗളുരു: പ്രതിവർഷം 50 കോടിയിലധികം വരുമാനമുള്ള റെയിൽവസ്റ്റേഷനുകളിൽ ദേശീയ പതാക സ്ഥാപിക്കണമെന്ന റെയിൽവേ ബോർഡ് നിർദേശത്തെ തുടർന്ന് ബെംഗളുരുവിലെ റെയിൽവേ സ്റ്റേഷനുകളിലും ദേശീയ പതാക സ്ഥാപിക്കും. എ വൺ കാറ്റഗറിയിൽ പെടുന്ന മജെസ്റ്റിക്, യശ്വന്ത്പുര എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിലാണ് 100 അടി ഉയരത്തിൽ ദേശീയപതാക സ്ഥാപിക്കുക. ആർപിഎഫിനാണ് ദേശീയപതാകയുടെ പരിപാലന ചുമതല.
Read More