പതാക നിർമിക്കുന്ന കഥ പറഞ്ഞ് ബെങ്കേരി

ബെംഗളൂരു: ഹുബ്ബള്ളി നഗരത്തോട് ചേർന്ന് കിടക്കുന്ന ബെങ്കേരി അറിയപ്പെടുന്നത് വർഷം മുഴുവനും ദേശീയപതാക നിർമിക്കുന്ന ഗ്രാമമെന്നാണ്. ഹുബ്ബള്ളി, ബാഗൽകോട്ട് ജില്ലകളിലായി 125 ഗ്രാമങ്ങളിലാണു കെകെജിഎസ്എസിന്റെ പതാക നിർമാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. ചർക്കയിൽ നെയ്തെടുക്കുന്ന നൂൽ ഉപയോഗിച്ചാണു സൂക്ഷ്മമായി ഓരോ പതാകയും തയാറാക്കുക.

രാജ്യത്ത് ഔദ്യോഗികമായി ദേശീയപാത നിർമിക്കാൻ അനുമതിയുള്ള ഹുബ്ബള്ളി ആസ്ഥാനമായ ഖാദി ഗ്രാമോദ്യോഗ് സംയുക്ത സംഘിന്റെ (കെകെജിഎസ്എസ്) പതാക നിർമാണ യൂണിറ്റ് ഇവിടെയുണ്ട്. രാഷ്ട്രപതി ഭവൻ, പാർലമെന്റ് മന്ദിരം, വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മന്ദിരങ്ങൾ, രാജ്ഭവനുകൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ തലയെടുപ്പോടെ പാറുന്നതു കെകെജിഎസ്എസ് നിർമിച്ച പതാകകളാണ്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ് (ബിഐഎസ്) അംഗീകാരവും ലഭിച്ചിട്ടുണ്ട്.

  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
[masterslider id="10"]

Related posts