ബെംഗളൂരു: 2008-ലാണ് ചെറിയ കുട്ടികളിൽ റെറ്റിനോപ്പതി ചികിത്സയ്ക്കുള്ള സൗജന്യ പരിപാടിയായ ഇന്റർനെറ്റ് അസിസ്റ്റഡ് ഡയഗ്നോസിസ് ഫോർ റെറ്റിനോപ്പതി ഓഫ് പ്രിമെച്യുരിറ്റി ആരംഭിച്ചത്. കോവിഡ് മഹാമാരിയുടെ വെല്ലുവിളികൾക്കിടയിലും 3,000-ത്തോളം ശിശുക്കളെയാണ് പൂർണ അന്ധതയിൽ നിന്ന് ഈ സംരംഭം രക്ഷിച്ചത്. മാസം തികയാതെ ജനിക്കുന്ന 2 കിലോയിൽ താഴെ മാത്രം ഭാരമുള്ള കുഞ്ഞുങ്ങളിൽ അന്ധതയ്ക്ക് കാരണമാകുന്ന റെറ്റിനോപ്പതി ഓഫ് പ്രിമെച്യുരിറ്റി കാണപ്പെടാറുണ്ട്. രാജ്യത്ത് 200-ഓളം ആർഒപി വിദഗ്ധർക്ക് മാത്രമേ ഈ അസുഖം ചികില്സിക്കാനാവുള്ളൂ. നാരായണ നേത്രാലയയുടെ നേതൃത്വത്തിൽ കർണാടക ഇന്റർനെറ്റ് അസിസ്റ്റഡ് ഡയഗ്നോസിസ് ഫോർ റെറ്റിനോപ്പതി ഓഫ്…
Read MoreTag: EYES
ബെംഗളൂരുവിൽ 10 വയസ്സുകാരന്റെ കണ്ണിന് പൊള്ളലേറ്റു.
ബെംഗളൂരു: പാദരായണപുരയിൽ പടക്കം പൊട്ടിക്കുന്നത് കണ്ടുനിന്നിരുന്ന പത്തുവയസുകാരനെ രണ്ട് കണ്ണുകളും പൊള്ളലേറ്റ നിലയിൽ തിങ്കളാഴ്ച മിന്റോ കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ് ഒരു മണിക്കൂറിനുള്ളിൽ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു, കുട്ടിയുടെ ത്വക്കിനും കണ്പീലികൾക്കും കൂടാതെ തലയുടെയും നെറ്റിയുടെയും വലിയ ഭാഗങ്ങളിലും പൊള്ളലേറ്ററുണ്ട്. കോർണിയയുടെ ഉപരിതലത്തിൽ കണ്ടെത്തിയ രാസ നിക്ഷേപം, നീക്കം ചെയ്തതായി ഡോ. സുജാത പറഞ്ഞു. ഒരു കണ്ണിൽ കാഴ്ച മങ്ങിയട്ടുണ്ട് എങ്കിലും, ആൺകുട്ടി സുഖം പ്രാപിചു വരുന്നതായും, കണ്ണുകൾ വ്യാഴാഴ്ച വീണ്ടും പരിശോധിക്കുമെന്നും കാഴ്ച പൂർണ്ണമായി വീണ്ടെടുക്കാൻ കഴിയുമോ എന്ന് അന്നറിയാൻ സാധിക്കുമെന്നും…
Read More