ആളില്ല വിമാനം, ആദ്യ പരീക്ഷണം വിജയം കണ്ടു

ബെംഗളൂരു: പ്രതിരോധ ഗവേഷണ വികസന ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയായി. ചിത്രദുർഗയിലെ എയ്‌റോനോട്ടിക്കൽ ടെസ്റ്റ് റെഞ്ചിൽ നിന്നാണ് ആദ്യ പരീക്ഷണപ്പറക്കൽ കഴിഞ്ഞ ദിവസം നടത്തിയത്. വിമാനത്തിന്റെ പറന്നുയരലും ദിശാ നിർണയവും ലാൻഡിങ്ങും സുഗമമായിരുന്നെന്നും ഭാവിയിൽ ആളില്ലാ വിമാനങ്ങൾ വികസിപ്പിക്കാനുള്ള നിർണ്ണായകമായ സാങ്കേതികവിദ്യകൾ സ്വന്തമാക്കുന്ന കാര്യത്തിൽ ഈ ആളില്ലാ വിമാനം പ്രധാന നാഴികക്കല്ലായി മാറുമെന്നും ഡിആർഡിഒ അറിയിച്ചു. ചെറിയ ടർബോഫാൻ എൻജിൻ ഉപയോഗിച്ചാണ് വിമാനം പ്രവർത്തിക്കുന്നത്. വിമാനത്തിന്റെ പുറത്തെ ഭാഗങ്ങൾ , വിമാന നിയന്ത്രണം, എവിയോണിക്‌സ് സിസ്റ്റം എന്നിവയെല്ലാം…

Read More

കേന്ദ്രീയ വിദ്യാലയത്തിനുള്ള ധനസഹായം നിർത്താൻ കേന്ദ്രം; വിദ്യാർഥികൾ ദുരിതത്തിൽ.

bengaluru

ബെംഗളൂരു: സിവി രാമൻ നഗറിൽ ഡിആർഡിഒയുടെ കീഴിലുള്ള കേന്ദ്രീയ വിദ്യാലയത്തിലെ (കെവി) വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ സ്കൂളിനുള്ള ധനസഹായം നിർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ഞെട്ടിച്ചു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) നടത്തുന്ന പദ്ധതികൾക്കുള്ള ധനസഹായം നിർത്തലാക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് സിവി രാമൻ നഗർ സ്‌കൂളിനും രേഖാമൂലമുള്ള ആശയവിനിമയം അടുത്തിടെ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ കലണ്ടർ വർഷാവസാനത്തോടെ സ്കൂൾ അടച്ചുപൂട്ടുമെന്ന അഭ്യൂഹങ്ങൾക്കും ഈ ആശയവിനിമയം കാരണമായി. വിവിധ ക്ലാസുകളിലായി രണ്ടായിരത്തിലധികം കുട്ടികളാണ് നിലവിലിപ്പോൾ അവിടെ പഠിക്കുന്നതെന്ന് സ്കൂൾ വൃത്തങ്ങളും കേന്ദ്രീയ വിദ്യാലയ…

Read More

ഡി‌.ആർ‌.ഡി‌.ഒ.വികസിപ്പിച്ച 2 ഡിജി മരുന്ന് വാങ്ങി സൗജന്യമായി വിതരണം ചെയ്യാൻ ജെ.ഡി.എസ്.

ബെംഗളൂരു: കോവിഡ് 19 ചികിത്സയ്ക്കായി ഡി‌ ആർ‌ ഡി‌ ഒ വികസിപ്പിച്ച 2 ഡിജി മരുന്ന് വാങ്ങി ആളുകൾക്ക് വിതരണം ചെയ്യുന്നതിനെക്കുറിച്ച് ജനതാദൾ (എസ്) ആലോചിച്ചിരുന്നതായി റിപ്പോർട്ട്. തിങ്കളാഴ്ച പാർട്ടി എം എൽ എമാരുമായി നടത്തിയ ഡിജിറ്റൽ മീറ്റിങ്ങിൽ മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിതന്റെ പാർട്ടി അംഗങ്ങളോട് ഇക്കാര്യം പറഞ്ഞിരുന്നു. മരുന്നിന്റെ കാര്യക്ഷമത മനസിലാക്കാൻ പാർട്ടി കാത്തിരിക്കുകയാണെന്ന് കുമാരസ്വാമി പറഞ്ഞു. അതേസമയം, ജെഡി (എസ്) നേതാവും മുൻ എം‌ എൽ‌ സിയുമായ ടി.എ. ശരവണ വിക്ടോറിയ ഹോസ്പിറ്റലിന് സമീപം ഒരു സൗജന്യ മൊബൈൽ കാന്റീൻ സേവനം ആരംഭിച്ചു. മാർക്കറ്റിലേക്കും പരിസര പ്രദേശങ്ങളിലേക്കും വരുന്നവർക്ക്…

Read More
Click Here to Follow Us