ബെംഗളൂരു: നഗരത്തിൽ വിജയനഗർ ഏരിയയിൽ 25 കാരനായ യുവാവിന്റെ മരണത്തിനിടയാക്കിയ അപകടക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് 2007 മുതൽ ഒളിവിൽപോയ ഡ്രൈവർ പി മതിവണ്ണനെ ബുധനാഴ്ച തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിൽ നിന്നും പിടികൂടി. തിരുപ്പൂർ സ്വദേശിയായ പ്രതി 2005ൽ ഏതാനും യാത്രക്കാരെ ഇറക്കിവിടാൻ തൊഴിലുടമയുടെ എസ്‌യുവിയിൽ ബെംഗളൂരുവിലെത്തിയിരുന്നു. തിരികെ നാട്ടിലേയ്ക്ക് പോവുന്നതിനിടെ ഇയാൾ ഓടിച്ചിരുന്ന വാഹനം ഇരുചക്ര വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ബൈക്ക് യാത്രികൻ തല്ക്ഷണം മരിച്ചു. തുടർന്ന് അശ്രദ്ധ മൂലം മരണത്തിന് കാരണമായ കുറ്റം ചുമത്തി മതിവണ്ണനെ…
Read MoreTag: CRIMINAL
സബ് ഇൻസ്‌പെക്ടറെ 1 കിലോമീറ്റർ പിന്തുടർന്ന് പിടികൂടി
ബെംഗളൂരു: തുമകുരു നഗരത്തിലെ നിവാസികൾ റോഡുകളിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഭാഗികമായി യൂണിഫോമിലായിരുന്ന പോലീസ് സബ് ഇൻസ്‌പെക്ടറെ പിന്തുടർന്ന് പിടികൂടുന്ന വിചിത്രമായ കാഴ്ചയ്ക്ക് സാക്ഷിയായി. കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപണം ഉയർന്നിരുന്ന സബ് ഇൻസ്‌പെക്ടർ സോമശേഖറിനെയാണ് ബുധനാഴ്ച ഒരു കിലോമീറ്ററോളം പിന്തുടർന്ന് പൊതുജനങ്ങളുടെ സഹായത്തോടെ പിടികൂടിയത്. നയാസ് അഹമ്മദ് എന്ന കോൺസ്റ്റബിളിനൊപ്പമാണ് പോലീസുകാരനെ അറസ്റ്റ് ചെയ്തത്. തുടർന്ന് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തുമകൂരിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ഗുബ്ബിൻ താലൂക്കിലെ ചന്ദ്രശേഖർ പോര പോലീസ് സ്റ്റേഷനിൽ അടുത്തിടെ ഒരു കുടുംബ…
Read More