ഏറ്റവും കുറവ് ബെംഗളൂരുവിൽ; സ്‌കൂളുകൾ തുറന്ന് ഒരു മാസം പിന്നിട്ടിട്ടും 12-14 പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകാതെ ബിബിഎംപി

ബെംഗളൂരു : നഗരത്തിൽ സ്കൂളുകളും കോളേജുകളും വീണ്ടും തുറന്ന് ഒരു മാസം കഴിഞ്ഞിട്ടും 12 നും 14 നും ഇടയിൽ പ്രായമുള്ള 100% കുട്ടികൾക്കും കോവിഡ് വാക്സിൻ കുത്തിവയ്ക്കാൻ ബിബിഎംപി ഇതുവരെ തയ്യാറായിട്ടില്ല. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം 12-14 പ്രായത്തിലുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ കവറേജിൽ ഏറ്റവും കുറവ് ബെംഗളൂരുവാണ്. മറ്റെല്ലാ ജില്ലകളും 100% കവറേജ് കൈവരിച്ചു, എന്നാൽ ബെംഗളൂരുവിന്റെ കവറേജ് 97% ആണ്, രണ്ടാമത്തെ ഡോസ് കവറേജ് വെറും 54% ആണ്. എന്നാൽ, ബൃഹത് ബംഗളൂരു മഹാനഗര പാലെ (ബിബിഎംപി) ഉദ്യോഗസ്ഥർ,…

Read More

വാക്‌സിനോടുള്ള വിമുഖത മാറ്റാൻ ജനങ്ങളോട് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി

ഹുബ്ബള്ളി: കോവിഡ് -19 അണുബാധയുടെ തീവ്രത കുറയുന്നതിനാൽ ജനങ്ങൾ വാക്സിൻ എടുക്കുന്നതിൽ അലംഭാവം കാണിക്കരുത്  എന്നും പകർച്ചവ്യാധിയുടെ മൂന്നാം തരംഗം ബാധിക്കുകയാണെങ്കിൽ വാക്‌സിൻ എടുക്കാതിരിക്കുന്നത് പ്രതികൂലമായി ബാധിക്കുമെന്നും സംസ്ഥാന ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രിഡോ. കെ സുധാകർ പറഞ്ഞു. മൂന്നാമത്തെ തരംഗം ഉണ്ടകുമൊ എന്നതിൽ തനിക്ക് ഉറപ്പില്ലെങ്കിലും, വാക്സിൻ എടുക്കാതിരിക്കുന്നവർക്ക് വൈറസ് ബാധയുണ്ടാകുവാൻ സാധ്യത ഉണ്ട് എന്ന് സുധാകർ പറഞ്ഞു. ആദ്യ ഡോസ് എടുത്തവർ പൂർണ്ണമായും പ്രതിരോധശേഷി നേടുന്നതിന് രണ്ടാമത്തേത് നിർബന്ധമായും എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം 52 ലക്ഷം ആളുകൾ രണ്ടാമത്തെ ഡോസ് എടുക്കാനുണ്ട്  എന്ന് അദ്ദേഹം പറഞ്ഞു.

Read More
Click Here to Follow Us