ഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കി. ‘ഒത്തൊരുമിച്ച് ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തും’ എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ മാത്രമാണ് ഇപ്പോള്‍ കോവിഡ് സർട്ടിഫിക്കറ്റിലുള്ളത്. നേരത്തെ ഈ അടിക്കുറിപ്പിനൊപ്പം പ്രധാനമന്ത്രിയുടെ ചിത്രവും സർട്ടിഫിക്കറ്റിലുണ്ടായിരുന്നു. കോവിൻ വെബ്സൈറ്റില്‍ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പ്രധാനമന്ത്രിയുടെ ചിത്രമില്ലാത്ത സർട്ടിഫിക്കറ്റാണ് ലഭിക്കുന്നത്. രക്തം കട്ടപിടിക്കുന്നതടക്കമുള്ള അപൂർവ്വ പാർശ്വഫലങ്ങള്‍ കോവിഷീല്‍ഡ് വാക്സിൻ കുത്തിവെച്ചവർക്കുണ്ടാകുമെന്ന് നിർമാതാക്കള്‍ യുകെ കോടതിയില്‍ നല്‍കിയ റിപ്പോർട്ടിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയ നടപടി ഉണ്ടായിരിക്കുന്നത്. എന്നാല്‍, ലോക്സഭാ…
Read MoreTag: covid
കോവിഡ് വാക്‌സിൻ ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് കമ്പനിയുടെ കുറ്റസമ്മതം
കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡ് ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് സമ്മതിച്ച് നിര്‍മാതാക്കളായ അസ്ട്രസെനക്ക കമ്പനി. കൊവിഷീല്‍ഡ്, വാക്സ്സെവരിയ എന്നീ വാക്സിനുകളുടെ നിര്‍മാതാക്കളാണ് അസ്ട്രസെനെക. കൊവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്സിനുകള്‍ കാരണമാകാമെന്നാണ് കമ്പനി ഇന്ന് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നത്. അസ്ട്രസെനെക്ക നിര്‍മിച്ച വാക്സിനുകള്‍ ഇനി യുകെയില്‍ ഉപയോഗിക്കില്ലെന്ന് ആരോഗ്യവൃത്തങ്ങള്‍ കോടതിയെ അറിയിച്ചു. 2021 ഏപ്രില്‍ 21-ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്സിന്‍ എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം…
Read Moreസംസ്ഥാനത്ത് 67 പേർക്ക് കൂടി കോവിഡ്
ബെംഗളൂരു : സംസ്ഥാനത്ത് 67 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 5,638 സാംപിളുകൾ പരിശോധിച്ചതിലാണിത്. 1.18 ശതമാനമാണ് രോഗസ്ഥിരീകരണനിരക്ക്. 382 പേരാണ് ചികിത്സയിലുള്ളത്. ബെംഗളൂരുവിൽ 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
Read Moreസംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി
ബെംഗളൂരു : സംസ്ഥാനത്ത് 161 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാൾകൂടി മരിച്ചു. മൈസൂരുവിലാണ് മരണമുണ്ടായത്. 4967 സാംപിളുകളാണ് പരിശോധിച്ചത്. 3.24 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്.
Read Moreസംസ്ഥാനത്ത് 149 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു
ബെംഗളൂരു : സംസ്ഥാനത്ത് 149 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 7329 സാംപിളുകൾ പരിശോധിച്ചതിലാണിത്. 2.03 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. ഒരാൾകൂടി മരിച്ചു. ചിക്കബല്ലാപുരയിലാണ് മരണം. നിലവിൽ 669 പേരാണ് ചികിത്സയിലുള്ളത്.
Read Moreകോവിഡ് വ്യാപനം; സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ
ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായി കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി ആരോഗ്യവകുപ്പ്. രോഗ ലക്ഷണമുള്ള 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ കോവിഡ് പരിശോധന നടത്തണം. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ കൂടുതൽ ജാഗ്രത പുലർത്തണം. ഹോം ഐസൊലേഷനിലുള്ള കോവിഡ് രോഗികളെ കൃത്യമായ ഇടവേളകളിൽ ആരോഗ്യപ്രവർത്തകർ നിരീക്ഷിക്കണം. ഐ.സി.യു.വിലുള്ള കോവിഡ് രോഗികളെ ടെലി ഐ.സി.യു. വഴി നിരീക്ഷിക്കണമെന്നും പുതുക്കിയ മാർഗ നിർദേശത്തിൽ പറയുന്നു. സംസ്ഥാനത്ത് 87 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 672 പേരാണ് ചികിത്സയിലുള്ളത്. ഒരു മരണം…
Read Moreജെ.എൻ.1ബാധിതർ കൂടുതൽ കർണാടകയിൽ
ബെംഗളൂരു : ജെ.എൻ.1 വകഭേദം ബാധിച്ചവർ കൂടുതലുള്ളത് കർണാടകത്തിലെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് പുതിയ വകഭേദം ബാധിച്ചവർ 374 ആയി. മഹാരാഷ്ട്രയാണ് രണ്ടാംസ്ഥാനത്ത്. ഇവിടെ 170 പേർക്ക് ജെ.എൻ.1 സ്ഥിരീകരിച്ചു. ആന്ധ്രയിൽ 189 പേർക്കും കേരളത്തിൽ 154 പേർക്കും ഗുജറാത്തിൽ 76 പേർക്കും ഗോവയിൽ 66 പേർക്കും പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. കർണാടകത്തിൽ 443 സാംപിളുകൾ ജനിതശ്രേണീകരണം നടത്തിയതിന്റെ ഫലം വന്നപ്പോഴാണ് 374 പേർക്ക് ജെ.എൻ.1. ആണെന്ന് കണ്ടെത്തിയത്. സാംപിളുകളുടെ 84 ശതമാനമാണിത്. ആകെ 838 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ബാക്കിയുള്ളവയുടെ ഫലം വരാനുണ്ട്.
Read Moreഗവർണർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഔദ്യോഗിക പരിപാടികൾ റദ്ദാക്കി
ബെംഗളൂരു: ഗവർണർ താവർചന്ദ് ഗെലോട്ടിന് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് അദ്ദേഹത്തെ രാജ്ഭവനിൽ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയതായി സ്പെഷ്യൽ സെക്രട്ടറി ആർ. പ്രഭു ശങ്കർ അറിയിച്ചു.
Read Moreസംസ്ഥാനത്ത് 252 പേർക്കുകൂടി കോവിഡ്
ബെംഗളൂരു : സംസ്ഥാനത്ത് 252 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 7359 സാംപിളുകൾ പരിശോധിച്ചതിലാണിത്. 3.42 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. രണ്ടുപേർകൂടി മരിച്ചു. മൈസൂരുവിലും ബല്ലാരിയിലുമാണ് മരണമുണ്ടായത്. 1031 പേരാണ് ചികിത്സയിലുള്ളത്. 69 പേർ ആശുപത്രിയിലാണ്. ബെംഗളൂരുവിൽ 172 പേർക്കും ഹാസനിൽ 20 പേർക്കും മൈസൂരുവിൽ എട്ടുപേർക്കും കോവിഡ് സ്ഥിരീകരിച്ചു.
Read Moreശ്വാസതടസ്സവും പനിയും ഉള്ളവർക്ക് കോവിഡ് പരിശോധന നിർബന്ധം
ബെംഗളൂരു: ശ്വാസതടസ്സ അസുഖങ്ങളുള്ളവരും പനി പോലെയുള്ള അസുഖങ്ങളുള്ളവരും നിർബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന് നിർദേശം. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് ജീവനക്കാർക്ക് നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ദിനേന 7000ത്തിലേറെ കോവിഡ് പരിശോധനകൾ നടത്തുന്നുണ്ട്. ഇതിൽ ശരാശരി 3.82 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ദിവസം ചെല്ലും തോറും പോസിറ്റിവിറ്റി നിരക്ക് വർധിച്ചുവരികയാണ്. അയൽ സംസ്ഥാനമായ കേരളത്തിൽ കോവിഡ് കേസുകളുടെ കേസുകൾ കുറഞ്ഞുവരികയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പനി ലക്ഷണങ്ങളുള്ളവരെയോ ശ്വാസസംബന്ധമായ അസുഖങ്ങളുള്ളവരെയോ കണ്ടെത്തിയാൽ നിർബന്ധമായും കോവിഡ് പരിശോധനക്ക് വിധേയമാക്കാനും കോവിഡ് രോഗികളെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും…
Read More